ഗേറ്റ്‌സ് കാരുണ്യത്തിന്റെ ഗേറ്റ് തുറന്നു

വേദനിക്കുന്ന കോടീശ്വരന്‍ എന്ന് കളിയിലൂടെ പറയുമെങ്കിലും ഇന്ന് ഈ പ്രയോഗം ഏറ്റവും കൂടുതല്‍ ചേരുന്നത് ഇദ്ദേഹത്തിനാണ്. പണം കൊണ്ട് വസ്ത്രവും ഭക്ഷണവും വാങ്ങാന്‍ കഴിയുമെന്നതിലുപരി അത് ആവശ്യത്തിന് ഉപയോഗിച്ചില്ലെങ്കില്‍ വെറുമൊരു പേപ്പര്‍കഷമമാണെന്നും അദ്ദേഹം പറയുന്നു.
മൈക്രസോഫ്റ്റിന് വേണ്ടിയാണ് ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത്. ഇ്‌പോഴും പാര്‍ട്ട്‌ടൈമായി മൈക്രാസോഫ്റ്റില്‍ ജലി ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഇതിനിടയില്‍ കുറച്ച് സമയം കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി ചിലവഴിക്കുകയാണ് ഈ മനുഷ്യന്‍. വ്യക്തിഗത സമ്പത്തായ 6500 കോടി ഡോളറില്‍ നിന്ന് ഏറിയ പങ്കും പാവങ്ങള്‍ക്കു വേണ്ടി ചിലവഴിക്കാന്‍ ഒരുങ്ങുകയാണ് ഗേറ്റ്‌സ്.
ലോകത്തിലെ പാവങ്ങള്‍ക്കു വേണ്ടി എതെങ്കിലും ചെയ്യണമെന്ന് കുറെ നാളായി ആഗ്രഹിക്കുകയായിരുന്നു എന്നും അല്‍പമെങ്കിലും ആശ്വാസം അവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞാല്‍ അത് മഹാഭാഗ്യമെന്നും ഗേറ്റ്‌സ് പറയുന്നു.
എനിക്ക് പണത്തോട് യാതൊരു മോഹമില്ല. കണ്ടു മടുത്ത ഒരു വസ്തുവാണ്. ഇനി അതിനെ ദൈവത്തിന്റെ ചില പദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു നാളെ കെട്ടിപെടുക്കാന്‍ നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ വേണം അതിനാല്‍ ആദ്യ പരിചരണം ശിശുക്കള്‍ക്കാണ്. പോളിയോ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ പേരാടുകയാണ് ഗേറ്റ്‌സ്. 28ബില്യണ്‍ ഡോളറാണ് ഇതിനു വേണ്ടി ചിലവാക്കിയത്.
ദാരിദ്രം കാര്‍ന്നു തിന്നുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ 90%കുട്ടികള്‍ക്കും പ്രതിരോധ വാക്‌സിനുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ ശിശു മരണ നിരക്കുകള്‍ വളരെയധികം കുറഞ്ഞു. അമ്പത്തേഴാം വയസ്സുകാരനായ ഇദ്ദേഹം ദശലക്ഷകണക്കിനു ഡോളര്‍ വിലമതിക്കുന്ന വീട്ടില്‍ ഒതുങ്ങി കഴിയുക മാത്രമല്ല മറിച്ച് ലോകത്തെ കാര്‍ന്നു തിന്നുന്ന മാരക രോഗങ്ങള്‍ക്കെതിരെ പോരാടുകയാണ് ഈ കോടീശ്വരന്‍.
ഭാര്യയായ മെലിന്‍ഡയും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തന്നോടൊപ്പമുണ്ടെന്ന് ഗേറ്റ്സ് പറഞ്ഞു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷനിലൂടെയാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആരോഗ്യത്തോടെ ജീവിക്കുകയെന്നത് ഓരോരുത്തരുടെയും അവകാശമാണ്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതാതു രാജ്യങ്ങളിലെ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ കൂടിയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബിബിസിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിനിടയിലാണ് ബില്‍ ഗേറ്റ്‌സ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications