മോനിഷയുടെ പിതാവ് അന്തരിച്ചു

തൃശൂരിലെ ചെറുതിരുത്തി പൈങ്കുളം പരുത്തികാട് നായരുവീട്ടില്‍ കുടുംബാംഗമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബാംഗ്ലൂരിലെ ഇന്ദിരാ നഗറിലാണ് താമസം.
മോഡി കോണ്ടിനെന്റല്‍ ടയേഴ്‌സില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ജോലി രാജിവെച്ച് ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് തുകല്‍ മേഖലമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.
ജനുവരി 13നാണ് ഹൃദയസ്തംഭനമുണ്ടായത്. അതിനുശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു. സജിത് ഏക മകനാണ്.
ഹരിഹരന്‍-എംടി കൂട്ടുകെട്ടിന്റെ നഖക്ഷതങ്ങളിലൂടെയാണ് മോനിഷ ചലച്ചിത്രരംഗത്തെത്തിയത്. ഋതുഭേദം, പെരുന്തച്ചന്‍, കടവ്, കമലദളം, സായംസന്ധ്യ, ആര്യന്‍, കനകാംബരങ്ങള്‍, അധിപന്‍, കുറുപ്പിന്റെ കണക്ക് പുസ്തകം, വീണമീട്ടിയ വിലങ്ങുകള്‍, തലസ്ഥാനം, ഒരു കൊച്ചു ഭൂമികുലുക്കം, കുടുംബസമേതം, ചമ്പക്കുളം തച്ചന്‍, ചെപ്പടി വിദ്യ എന്നിവയായിരുന്നു പ്രധാന ചിത്രങ്ങള്‍. വാഹനാപകടത്തിലാണ് മോനിഷ മരിച്ചത്.












Click it and Unblock the Notifications