Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ബസ് സര്‍വീസും വ്യാപാരവും തിങ്കളാഴ്ച മുതല്‍

ജമ്മു: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും പഴയപടിയാകുന്നു. ഇരുരാജ്യങ്ങളിലേക്കുള്ള ബസ് സര്‍വീസും കയറ്റുമതിയും തിങ്കളാഴ്ച പുനരാരംഭിക്കുന്നു.

അതിര്‍ത്തിയിലെ വെടിവെപ്പിനെ തുടര്‍ന്ന് ഇരുഭാഗത്തും ആള്‍ നാശമുണ്ടായിരുന്നു. ജനുവരി എട്ടിന് രണ്ട് സൈനികരെ പാക് സൈനികര്‍ മൃഗീയമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യയാണ് ബസ് സര്‍വീസും കയറ്റുമതിയും നിര്‍ത്തിവെച്ചത്. ഇപ്പോള്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ അയവുവന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നിയന്ത്രണ രേഖയില്‍ 2003ലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ആഭ്യന്തരപ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിയ്ക്കാന്‍ പാകിസ്താന്‍ പലതവണ വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ചിട്ടുണ്ട്. സുന്നി നേതാവിന്റെ ലോങ് മാര്‍ച്ചും പ്രധാനമന്ത്രിക്കെതിരേയുള്ള സുപ്രിംകോടതി നടപടിയും തീര്‍ത്ത പ്രതിസന്ധിക്കിടയിലായിരുന്നു ഇത്തവണ വെടിപൊട്ടിച്ചത്.

Indo-Pak Border

പക്ഷേ, പതിവിനു വിപരീതമായി ഇന്ത്യയിലാകെ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലൂടെ ഉയര്‍ന്ന പാക് വിരുദ്ധവികാരം ഇന്ത്യന്‍ സര്‍ക്കാറിനെ ധര്‍മസങ്കടത്തിലാക്കി. പാകിസ്താനുമായുള്ള ബന്ധം പഴയപോലെയാക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ നേരിട്ട് പ്രസ്താവനയിറക്കേണ്ടി വന്നു.

സംഗതി കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ പ്രസിഡന്റ് സര്‍ദാരി മുന്‍കൈയെടുത്ത് നടത്തിയ രഹസ്യ ഒത്തുതീര്‍പ്പ് നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം പഴയപോലെയാക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+