Get Updates
Get notified of breaking news, exclusive insights, and must-see stories!

ബണ്ടിയ്ക്ക് അനന്തപുരിയില്‍ രാജകീയ സ്വീകരണം

Bunty Chor
തിരുവനന്തപുരം: നാടകീയമായ രീതിയില്‍ മോഷണങ്ങള്‍ നടത്തി താരമായ ബണ്ടി ചോറിന് അനന്തപുരിയില്‍ കാത്തിരുന്നത് വിഐപി സ്വീകരണം. മുംബൈയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത് മുതല്‍ ബണ്ടിയ്ക്ക് കിട്ടിയത് ഒരു സിനിമാതാരത്തിന് ലഭിയ്ക്കുന്ന പരിവേഷമാണ്.

ചിത്രങ്ങള്‍ പകര്‍ത്താനുള്ള മാധ്യമപ്രവര്‍ത്തകരുടെ തിക്കുംതിരക്കിനുമൊപ്പം നാട്ടുകാരും ബണ്ടിയെ കാണാന്‍ ഇരച്ചെത്തിയതോടെ വിമാനത്താവളത്തില്‍ നിന്നും ബണ്ടിയെ പുറത്തെത്തിയ്ക്കാന്‍ പൊലീസിന് നന്നേ കഷ്ടപ്പെടേണ്ടി വന്നു. ക്യാമറഫഌഷുകള്‍ മിന്നിമറയുമ്പോഴും ബണ്ടിയുടെ മുഖത്ത് തെളിഞ്ഞത് ചെറുപുഞ്ചിരിയാണ്. സാദാ കള്ളന്മാരെപ്പോലെ മുഖം മറച്ച് ക്യാമറയ്ക്ക് മുന്നില്‍ നിന്നും രക്ഷപ്പെടാനൊന്നും ബണ്ടി ചോര്‍ മെനക്കെട്ടില്ല.

പിന്നീട് വിമാനത്താവളത്തില്‍ നിന്നും നന്ദാവനം ക്യാമ്പിലേക്കുള്ള ബണ്ടിയുടെ യാത്രയും മറ്റൊരു ആഘോഷമായി മാറി. പോലീസിന്റെ സ്റ്റിക്കര്‍ പതിച്ച വെള്ള ടാറ്റാ സുമോ വാഹനത്തിന്റെ നടുവിലത്തെസീറ്റിലായിരുന്നു ബണ്ടിക്ക് സ്ഥാനം. ഇരുവശത്തുമായി രണ്ട് പോലീസുകാര്‍ വീതവുമുണ്ടായിരുന്നു.ബണ്ടിയെ കയറ്റിയ വാഹനത്തിന്റെ മുന്നിലും പിന്നിലും പോലീസ് വാഹനങ്ങള്‍ ഉണ്ടായിരുന്നു.

ഇതിനൊക്കെ പിന്നാലെ ഒട്ടേറെ ചാനല്‍ വാഹനങ്ങളും ബണ്ടിയെ അനുഗമിച്ചു. ഹെഡ്‌ലൈറ്റുകള്‍ തെളിയിച്ച് വാഹനവ്യൂഹം ചീറിപ്പായുമ്പോള്‍ എയര്‍പോര്‍ട്ട് റോഡിലെ പതിവ് കാഴ്ചയായ വിഐപി യാത്രയാണ് അത് ഓര്‍മിപ്പിച്ചത്. ഇതെല്ലാം താനെത്ര കണ്ടിരിയ്ക്കുന്നുവെന്ന മട്ടില്‍ ഒരു കൂസലുമില്ലാതെ എല്ലാം ആസ്വദിച്ചായിരുന്നു ബണ്ടി കാറിനുള്ളിലെ ഇരിപ്പ്. ഇരുപത്തിയഞ്ച് മിനിറ്റോളം എടുത്താണ് വാഹനം വിമാനത്താവളത്തില്‍ നിന്നും നന്ദാവനം ക്യാമ്പിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+