സൂര്യനെല്ലിയില്‍ അടിയന്തരപ്രമേയം

സൂര്യനെല്ലിയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിക്കഴിഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കി സംസാരിച്ചത്. എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിയ്ക്കുന്ന കേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാടാണ് അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വീകരിച്ചത്. തിരുവഞ്ചൂരിന്‍റെ മറുപടിയോട് കടുത്ത ഭാഷയിലാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
കേസ് അട്ടിമറിയ്ക്കാന്‍ തുടക്കം മുതല്‍ ശ്രമം നടക്കുന്നുണ്ടെന്ന് കോടിയേരി ആരോപിച്ചു. മുന്‍വിധിയോടെയാണ് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്യുന്നത്. കേസിന്റെ വിചാരണ തീരുന്നത് വരെ എജി ദണ്ഡപാണിയെ മാറ്റിനിര്‍ത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം സൂര്യനെല്ലി വിഷയമാക്കുമെന്ന സൂചന നല്‍കിയിരുന്നു. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നിയമം ശക്തമാക്കുന്നത് സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങളില്‍ പലതും സൂര്യനെല്ലി കേസിലേക്ക് വഴുതിമാറുന്നുണ്ടായിരുന്നു.
ഒടുവില്‍ ബി.എസ് ബിജിമോള്‍ വിഷയം സഭയില്‍ ഉന്നയിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പി.ജെ കുര്യനെതിരെ വനിതാ പോലീസ് സംഘത്തെ അന്വേഷിച്ച് പ്രത്യേകം അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ബിജിമോള്‍ ഉന്നയിച്ചു. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ മറുപടി പറയാനാവില്ലെന്നും ഇടപെടാന്‍ പരിമിതിയുണ്ടെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി അറിയിച്ചു.
സ്ത്രീപീഡനകേസുകള്‍ കൈകാര്യം ചെയ്യാന്‍ കൊച്ചിയില്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയിച്ച തിരുവഞ്ചൂര്‍ ഭാവിയില്‍ മറ്റിടങ്ങളിലേക്കും ഫാസ്റ്റ് ട്രാക്ക് കോടതികള്‍ വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി.
പ്ളക്കാര്‍ഡുകളുമാണ് പ്രതിപക്ഷം സഭയില്‍ എത്തിയിരിക്കുന്നത്. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ലെങ്കില്‍ സഭ പ്രബ്ദമാകും.












Click it and Unblock the Notifications