പിഴ ഒഴിവാക്കാന്‍ കുഞ്ഞിനെ ഉപേക്ഷിച്ചു

പിന്നീട് കുട്ടിയെ ദത്തെടുക്കാനായിരുന്നു ഇവര്‍ ഉദ്ദേശിച്ചിരുന്നത്. മുപ്പത്തിയേഴുകാരിയായ ഇവര്‍ കഴിഞ്ഞ നവംബറിലാണ് രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം നല്‍കിയത്.
ബന്ധുവിന്റെ വീട്ടുപടിക്കലാണു കുഞ്ഞിനെ ഇവര്‍ ഉപേക്ഷിച്ചത്. എന്നാല്‍ ചെന്നിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് അധികൃതര്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുകയായിരുന്നു. കുഞ്ഞനെ ദത്തെടുക്കാന്‍ ചെന്‍ കാണിച്ച ഉത്സാഹമാണ് അധികൃതരില്‍ സംശയം വളര്‍ത്തിയത്. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ യഥാര്‍ഥ അമ്മ ചെന്‍ തന്നെയാണെന്നു തെളിഞ്ഞു.
ചൈനയില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികളെ ജന്മം നല്‍കിയാല്‍ കനത്ത പിഴയാണു ശിക്ഷ. ജനസംഖ്യ നിയന്ത്രണത്തിന്റെ പേരിലാണ് ഈ നടപടി. ആദ്യ കുഞ്ഞിന് എല്ലാ ആനുകൂല്യങ്ങളും അനുവദിയ്ക്കുമെങ്കിലും രണ്ടാമത്തെ കുഞ്ഞിന് ഇതൊന്നും നല്‍കരുതെന്നാണ് ചൈനീസ് നിയമം.
കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് രണ്ടാമത്തെ കുഞ്ഞിനുള്ള പിഴ അടയ്ക്കാത്തിനാല്‍ പൊലീസുകാര്‍ മാതാപിതാക്കളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പതിമൂന്നു മാസം പ്രായമുള്ള കുട്ടി ബസിടിച്ചു മരിച്ച സംഭവം ചൈനയില്‍ വന്‍ വിവാദം ഉയര്‍ത്തിയിരുന്നു.












Click it and Unblock the Notifications