Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി തൊഴിലാളികളെ എവിടെനിന്ന് കൊണ്ടുവരും?

labour
മുംബൈ: ഇന്ത്യയില്‍ തൊഴിലാളിക്ഷാമം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ക്രീറ്റ് ജോലികള്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളിക്ഷാമം വളരെയധികം നേരിടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം രംഗങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ആളുകള്‍ സേവന മേഘലയിലേയ്ക്ക് കുടിയേറ്റം നടത്തുന്നതാണ് തൊഴിലാളി ക്ഷാമത്തിന്റെ പ്രധാന കാരണം. ഇനി തൊഴിലാളികളെ എവിടെ നിന്ന് കണ്ടെത്തുമെന്ന പ്രശ്നം പരിഹരിയ്ക്കേണ്ടിയിരിയ്ക്കുന്നു.

റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്, ടെലകോം, ഐടി എന്നീ രംഗങ്ങളിലേയ്ക്കാണ് ഇവര്‍ മാറുന്നതായാണ് സര്‍വ്വേകള്‍ ചൂണ്ടികാട്ടുന്നത്.

കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ട് തുടങ്ങിയ ഈ പ്രവണത ഇന്ത്യയിലെ മറ്റ് പ്രധാന സംസ്ഥാനങ്ങളിലും കണ്ട് തുടങ്ങിയിരിയ്ക്കുന്നു. കേരളത്തില്‍ കായിക പ്രാധാന്യമുള്ള ജോലി ചെയ്യുന്നത് ഏറെയും ഇപ്പോള്‍ മറ്റ് സംസ്ഥാനക്കാരാണ്. ആദ്യം തമിഴ് നാട്ടില്‍ നിന്നുള്ളവരായിരുന്നു കേരളത്തിലെ നിര്‍മ്മാണ രംഗത്തും മറ്റും പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥ മാറി. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേയ്ക്ക് കുടിയേറിയവരാണ് ഇപ്പോള്‍ കേരളത്തിലെ നിര്‍മാണ തൊഴിലാളികളില്‍ ഏറെയും. ഇപ്പോള്‍ കേരളത്തിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും അനുഭവപ്പെടുന്ന ഈ പ്രശ്നം വൈകാതെ കൂടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

തൊഴിലാളിക്ഷാമം അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 65ശതമാനം കൂടാന്‍ ഇടയുള്ളതായി ഇന്ത്യന്‍ നിര്‍മാണ മേഘലയില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. തൊഴിലാളി ക്ഷാമം മൂലം നിര്‍മ്മാണ മേഖല യന്ത്രങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നിര്‍മ്മാണ മേഖലയില്‍ നേരിടുന്ന തൊഴിലാളിക്ഷാമത്തിന് യന്ത്രവല്‍കൃതമല്ലാതെ മറ്റൊരുമാര്‍ഗ്ഗമില്ലെന്ന് സിനര്‍ജി ചെയര്‍മാന്‍ സാങ്കേ പ്രസാദ് പറഞ്ഞു. തൊഴിലാളിക്ഷാമം മൂലം നിര്‍മ്മാണമേഖല യന്ത്രവല്‍ക്കൃതമായിക്കൊണ്ടിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങളുടെ വില കുത്തനെ ഉയരുന്നതും ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് യന്ത്രവല്‍ക്കരണം മതിയായേ തീരൂ എന്നും സാങ്കേ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+