ചെങ്കോട്ട കൈവിടാതിരിക്കാന്‍ സിപിഎം

ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ആര്‍.എസ്.പി രണ്ട് സീറ്റിലും സി.പി.ഐ, ഫോര്‍വേഡ് ബ്‌ളോക് എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് മുന്നണിയിലെ ഇന്‍ഡീജിനിയസ് നാഷനലിസ്റ്റ് പാര്‍ട്ടി (ഐ.എന്‍.പി.ടി), നാഷനല്‍ കോണ്‍ഫറന്‍സ് ഓഫ് ത്രിപുര എന്നീ പാര്‍ട്ടികള്‍ 13 സീറ്റുകളിലാണ് മത്സരിക്കുന്നത്.
23,52,505 വോട്ടര്‍മാരുള്ള സംസ്ഥാന നിയമസഭയില്‍ 16 രാഷ്ട്രീയ കക്ഷി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഏതാനും സ്വതന്ത്രരും മത്സരഗോദയിലുണ്ട്. എന്നാല്‍, സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലായിരിക്കും പ്രധാന അങ്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സി.പി.എം നേതൃത്വം നയിക്കുന്ന ഇടതുമുന്നണി വോട്ടു തേടുന്നത്. ജനകീയനായ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പോരിന് രംഗത്തിറങ്ങിയിരിക്കുന്നതും. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ബിമന്‍ ബസു തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു.
തുടര്‍ച്ചയായ അഞ്ചാം വിജയമാണ് ഇടതുമുന്നണി സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 20 വര്‍ഷത്തെ ഭരണത്തിനിടെ ത്രിപുരയെ സമാധാനത്തിലേക്കും സാമുദായിക സൗഹാര്‍ദത്തിലേക്കും നയിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്ന് മുന്നണി അവകാശപ്പെടുന്നു. കേരളത്തിലും ബംഗാളിലും ഭരണം നഷ്ടമായ സാഹചര്യത്തില്‍ ത്രിപുരയിലെ തിരഞ്ഞെടുപ്പ് സിപിഎം അഭിമാനപ്രശ്‌നമായി തന്നെയാണ് കാണുന്നത്.
കോണ്‍ഗ്രസിനുവേണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയ ഗാന്ധി തുടങ്ങിയവര്‍ പ്രചാരണഗോദയിലെത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇരുവരും പിന്മാറുകയായിരുന്നു. രാഹുല്‍ഗാന്ധി, കേന്ദ്ര ധനമന്ത്രി പി. ചിദംബരം എന്നിവര്‍ അവസാന ദിനങ്ങളില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇടതുപാര്‍ട്ടികളെ രാജ്യത്തു നിന്ന് നിഷ്‌കാസനം ചെയ്യുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഇവിടെ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications