എംബിബിഎസ് എത്തിയത് ഐസിയുവിലേക്ക്

ബിരുദദാനച്ചടങ്ങിന് പങ്കെടുക്കാന്‍ കഴിയാത്ത ഏക വിദ്യാര്‍ഥിയായതിന്റെ ആധി മാറിയതോടെ രോഗം കീഴടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ സമിധയില്‍ വളരെവേഗം പ്രത്യക്ഷപ്പെട്ടുതുടങ്ങി. രണ്ടുദിവസത്തിനകം ഡോ. സമിധയെ ക്ഷയരോഗവാര്‍ഡിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതര്‍. ഈ വര്‍ഷമാദ്യമാണ് സമിധയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതെന്ന് സഹോദരന്‍ ഡോ. ശേഖര്‍ ഖണ്ഡാരെ പറഞ്ഞു. ഏതാനും ദിവസത്തെ ചികിത്സക്കുശേഷം ആശുപത്രി വിട്ടു. ഫെബ്രുവരി രണ്ടാംവാരത്തില്‍ സമാനബുദ്ധിമുട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറടക്കം മര്‍മപ്രധാനമായ ഭാഗങ്ങള്‍ക്കെല്ലാം ക്ഷയരോഗബാധയുളളതായി പരിശോധനയില്‍ കണ്ടത്തെി. ചികിത്സകള്‍ ഫലിച്ചതോടെ രോഗം വളരെവേഗം ഭേദമായി വരുന്നതായി ഡോ. ശേഖര്‍ പറഞ്ഞു.
സിയോണ്‍ ആശുപത്രിയെ ക്ഷയരോഗം വിടാതെ പിന്തുടരുന്നതാണ് ഇതോടൊപ്പം ചേര്‍ത്തുവെക്കാവുന്ന മറ്റൊരു സവിശേഷത. സമിധയടക്കം 13 ഡോക്ടര്‍മാര്‍ക്കാണ് ഇവിടെ ക്ഷയരോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങളും ഡോക്ടര്‍മാരുടേതടക്കമുള്ള തൊഴില്‍,ജീവിത സൗകര്യങ്ങളും മെച്ചപ്പെടുത്തി രോഗവ്യാപനം തടയാനുള്ള ശുപാര്‍ശകള്‍ അധികൃതര്‍ക്ക് കൈമാറിയതായി ഡോ. സുലൈമാന്‍ മര്‍ച്ചന്റ് പറഞ്ഞു. അവ അനുവദിക്കുന്നതോടെ ഈ പകര്‍ച്ചാരോഗത്തിന്റെ പിടിയില്‍നിന്ന് തങ്ങള്‍ മോചിതരാകുമെന്ന ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.












Click it and Unblock the Notifications