വ്യാജ ഇമെയില്‍ സന്ദേശമയച്ച യുവാവ് അറസ്റ്റില്‍

ഗുജറാത്ത് സ്വദേശിയായ യുവാവ് തന്റെ മുന്‍കാല സുഹൃത്തിന്റെയും ബന്ധുക്കളുടെയും പേരിലാണ് വ്യാജ ഇമെയിലുകള്‍ പോലിസിനും മറ്റ് മാധ്യമ ഓഫിസുകളിലേക്കും അയച്ചത്. 2010ല്‍ പൂനെ ജര്‍മ്മന്‍ ബേക്കറി ബോംബ് സ്‌ഫോടനത്തിലും ഇവര്‍ക്കു ബന്ധമുണ്ടെന്ന രീതിയില്‍ യുവാവ് സുഹൃത്തിന്റെയും ബന്ധുക്കളുടെയും പേരില്‍ പോലിസിന് വ്യാജ ഇമെയിലുകള്‍ അയച്ചിരുന്നു.
യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. യുവാവിനെതിരായ ലഭിച്ച പരാതിയെ തുടര്‍ന്ന് അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. സുഹൃത്തുമായി തെറ്റിപിരിഞ്ഞ ഇയാള്‍ പ്രതികാരം തീര്‍ക്കാനാണ് ഇങ്ങനെ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതെന്നാണ് പോലിസ് പറയുന്നത്.
ഇന്ത്യയെ നടുക്കിയ സ്‌ഫോടനം കഴിഞ്ഞ് നാലു ദിവസമായെങ്കിലും കൃത്യമായി ഇത് ചെയ്തതെന്ന് ആരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ദേശിയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ബാംഗ്ലൂരില്‍ 12 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ ലഷ്‌കര്‍ ഇ ത്വയ്യിബ സംഘടനയിലെ അംഗങ്ങളാളെന്ന് സൂചനയും കിട്ടിയിട്ടുണ്ട്.
സ്‌ഫോടനത്തിന് ബോംബില്‍ ഉപയോഗിച്ച രാസവസ്തു അമോണിയം നൈട്രേറ്റാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ആക്രമികള്‍ കടന്നു കളഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ബീഹാറിലും മറ്റും ആക്രമികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടുകയാണ്.
സ്‌ഫോടനത്തില്‍ 16പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. എല്ലാവിധ സഹകരണങ്ങളും കേന്ദത്തില്‍ നിന്ന് നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു.












Click it and Unblock the Notifications