വീണ്ടും ഉപയോഗിക്കാനാവാത്ത സിറിഞ്ച് വികസിപ്പിച്ചു

ലോകത്ത് പ്രതിവര്‍ഷം 13 ലക്ഷം പേരും ഇന്ത്യയില്‍ മൂന്നുലക്ഷം പേരും മരിക്കാനിടയാക്കുന്ന രക്തത്തിലെ അണുബാധക്ക് പുതിയ സിറിഞ്ച് പരിഹാരമാകും. പീനട്ട് സേഫ് സിറിഞ്ച് എന്നാണ് പേര്. 'നിലക്കടലയുടെ തൊണ്ട് പൊട്ടിക്കുന്ന അതേ ലാഘവത്തോടെ ഇത് പൊട്ടിക്കാം. അതുകൊണ്ടാണ് ഇതിന് പീനട്ട് സേഫ് സിറിഞ്ചെന്ന് പേര് നല്‍കിയത്. നിലക്കടലയുടെ തൊണ്ട് പൊട്ടിച്ച് കടല തിന്നാം. പിന്നെ അതേ കടല മറ്റാര്‍ക്കും കഴിക്കാനാവില്ലല്‌ളോ. പീനട്ട് സേഫ് സിറിഞ്ചിന്റെ തത്വവും അതുതന്നെ. കവര്‍ തുറന്നാല്‍ ഒരു സിറിഞ്ച് കിട്ടും. അത് മുമ്പ് ആരും ഉപയോഗിച്ചതാവില്ല. അത് ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീട് ആര്‍ക്കും ഉപയോഗിക്കാനും ആവില്ല ' ഡോ. ബേബി മനോജ് വിശദീകരിച്ചു. ലോകത്ത് രണ്ട് കോടി ആളുകളിലും ഇന്ത്യയില്‍ പത്ത് ലക്ഷം പേരിലും വര്‍ഷംതോറും അണുബാധ ഉണ്ടാകുന്നതിന് പ്രധാനകാരണം പഴയ സിറിഞ്ചുകളാണ്. ഉപയോഗശൂന്യമായ 600 കോടി സിറിഞ്ചുകള്‍ വീണ്ടും വിപണിയില്‍ തിരിച്ചത്തെുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഉപയോഗിച്ച സിറിഞ്ചു വഴി എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരക രോഗങ്ങളുടെ അണുക്കളാണ് രക്തത്തില്‍ കലരുന്നത്.
ആഗോളാടിസ്ഥാനത്തില്‍ മത്സരത്തിനത്തെിയ 74 ഉല്‍പന്നങ്ങളെ പിന്നിലാക്കിയാണ് ഡോ.ബേബിയുടെ പീനട്ട് സേഫ് സിറിഞ്ച് ഒന്നാമതെത്തിയത്. ആഗോളാടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും സാധാരണ സിറിഞ്ചുകള്‍ നിരോധിച്ച് ഡിസ്‌പോസിബിള്‍ സിറിഞ്ചുകള്‍ കൊണ്ടുവന്നിരുന്നു.
ഒരു കുത്തിവെപ്പ് കഴിഞ്ഞാലുടന്‍ ബാരലും സൂചിയും അപ്പോള്‍ തന്നെ നശിപ്പിക്കാവുന്നതാണ് പുതിയ സിറിഞ്ച്. ബാരലിനെ സൂചിയുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് നേരിയചാലുണ്ട്. ഉപയോഗം കഴിഞ്ഞ് ചെറുതായൊന്ന് ഞെക്കിയാല്‍ ബാരലും സൂചിയുമായുള്ള ബന്ധം വേര്‍പെടും. അതോടെ അത് വീണ്ടും ഉപയോഗിക്കാനാകില്ല. കുത്തിവെപ്പിനും രക്തമാറ്റത്തിനും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ഉപകരണമാണിത്.












Click it and Unblock the Notifications