പാര്‍ലമെന്റ് ആക്രമണം, അഫ്‌സല്‍ ഗുരുവിന്റെ കത്ത്

ഡിസംബര്‍ 13ലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം നാം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും ആക്രമണത്തെ ഗൂഢാലോചനയെന്നു വിശേഷിപ്പിക്കരുതെന്നും ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദീനോട് ഗുരു പറഞ്ഞിരുന്നതായും അഫ്‌സല്‍ ഗുരു കത്തില്‍ പറയുന്നു. ഡിസംബര്‍ 13ലെ ആക്രമണം കശ്മീരുമായി ബന്ധപ്പെട്ടതാണെന്നും അതിനെ ഓര്‍ത്ത് നാം നാണം കെടേണ്ടതില്ലെന്നും അഫ്‌സല്‍ ഗുരു ആവര്‍ത്തിക്കുന്നു. കാശ്മീരിനെ ശ്മശാനമാക്കിയതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് യാതൊരു കുറ്റബോധവുമില്ലെങ്കില്‍ പിന്നെ നമുക്ക് മാത്രം കുറ്റബോധം എന്തിനെന്നും അഫ്‌സല്‍ കത്തില്‍ ചോദിക്കുന്നുണ്ട്.
ഖയൂമി വിഖ്വാര്‍ എന്ന ഉറുദ്ദു വാരികയുടെ എഡിറ്ററായ ഷബ്‌നം ഖയൂമിന് 2008ലാണ് ഈ കത്ത് കിട്ടിയത്. ഗുരുവിന്റെ എഴുത്തും ലേഖനങ്ങളും പതിവായി കിട്ടിയിരുന്നെന്നും ഈ കത്തു ഗുരുവിന്റെ കൈപ്പടയിലുള്ളതാണെന്നും ഖയൂം പറഞ്ഞു. ഗുരുവിനെതിരായ തെളിവായി ഈ കത്ത് എടുക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതിനാലാണ് ഇത് പുറത്തു വിടാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗുരു ജീവിച്ചിരിപ്പില്ല. അതിനാലാണ് കത്തു പുറത്തുവിടുന്നത്. ഇത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നുണ്ടെന്നും ഷബ്‌നം ഖയൂമി പറഞ്ഞു.
അഫ്‌സല്‍ ഗുരുവിന്റെ ബന്ധുവായ യാസിന്‍ ഗുരുവാണ് ഇത് അഫ്‌സലിന്റെ തന്നെ കൈപടയാണെന്ന് തിരിച്ചറിഞ്ഞത്. തന്റെ വാരികയില്‍ ഇതിന്റെ പകര്‍പ്പ പ്രിന്റ് ചെയ്ത് വച്ചിട്ടുണ്ട് അത് കണ്ടാല്‍ തന്നെ ഇത് അഫ്‌സലിന്റെ കൈപടയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഖയൂം പറഞ്ഞു. പാര്‍ലമെന്റ് ആക്രമണത്തിലെ തന്റെ നിരപരാധിത്വം അഫ്‌സല്‍ ഗുരു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രക്തസാക്ഷിത്വം വരിക്കാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നുവെന്നും ഷബ്‌നം പറഞ്ഞു.












Click it and Unblock the Notifications