Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായനിരക്കില്‍ മാറ്റമില്ല,സമ്പന്നര്‍ക്ക് ചാര്‍ജ്‌

ദില്ലി: പുതിയ സാമ്പത്തികവര്‍ഷത്തിലേക്കുള്ള പൊതു ബജറ്റ് ധനകാര്യമന്ത്രി പി ചിദംബരം അവതരിപ്പിച്ചു. ആദായനികുതി നിരക്കിലോ സ്ലാബിലോ മാറ്റം വരുത്തിയിട്ടില്ല. ആദ്യ സ്ലാബില്‍ 2000 രൂപയുടെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതി സമ്പന്നര്‍ക്ക് 10 സര്‍ച്ചാര്‍ജ് രേഖപ്പെടുത്തിയതാണ് ശ്രദ്ധേയമായ കാര്യം.

Chidambaram

ഒറ്റനോട്ടത്തില്‍

കൂടുതല്‍ വിദേശനിക്ഷേപത്തിന് ശ്രമിക്കും

സ്ത്രീകള്‍ക്കായി പൊതുമേഖലാ ബാങ്ക്

ഭവനവായ്പയെടുക്കുന്നവര്‍ കൂടുതല്‍ ഇളവുകള്‍

അടിസ്ഥാന വികസനത്തിന് 55 ലക്ഷം കോടി രൂപ

നാളികേര വികസനത്തിന് 75 കോടി

1000 കോടിയുടെ നിര്‍ഭയ ഫണ്ട്

സര്‍വശിക്ഷാ അഭിയാന് 27000 കോടി

ഭക്ഷ്യ സുരക്ഷയ്ക്ക് 10000 കോടി

ബംഗാളിലും ആന്ധ്രയിലും രണ്ട് വന്‍കിട തുറമുഖങ്ങള്‍

ന്യൂനപക്ഷ ക്ഷേമത്തിന് 3000 കോടി

തൊഴിലുറപ്പ് പദ്ധതിയ്ക്ക് 33000 കോടി

കയര്‍മേഖലയ്ക്ക് 850 കോടി

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷിയ്ക്കായി 1000 കോടി

ഇന്‍ഷുറന്‍സ്, ബാങ്കിങ് സ്ഥാപനങ്ങള്‍ നേരിട്ട് വിപണിയിലേക്ക്

വിദ്യാഭ്യാസ സെസ്സില്‍ മാറ്റമില്ല.

ചെന്നൈ-ബാംഗ്ലൂര്‍, ബാംഗ്ലൂര്‍-മുംബൈ ഇടനാഴി

കൈത്തറി മേഖലയ്ക്ക് പലിശ ഇളവ്

നീര്‍ത്തട പദ്ധതികള്‍ക്കായി 5387 കോടി രൂപ

കാര്‍ഷിക വായ്പകള്‍ക്കായി ഏഴുലക്ഷം കോടി

ജനറം പദ്ധതിയിലൂടെ 14000 ബസ്സുകള്‍ കൂടി

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് 13215 കോടി

വിലകൂടുന്നവ

സിഗരറ്റ്, മാര്‍ബില്‍, മൊബൈല്‍ ഫോണ്‍, ആഡംബരകാറുകളും ബൈക്കുകളും, വെള്ളി, പുകയില ഉത്പന്നങ്ങള്‍,

വിലകുറയുന്നവ
കയര്‍ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണ്‍(2000 രൂപയില്‍ താഴെ വിലയുള്ളവ),

Budget Comments

12.41: ദേശീയ ശിശുക്ഷേമഫണ്ടിലേക്ക് സംഭാവന നല്‍കിയാല്‍ 100 ശതമാനം നികുതി ഇളവ്. പോസ്റ്റ് ഓഫിസുകളെ കോര്‍ ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെടുത്തും. കസ്റ്റംസ് എക്‌സൈസ് നികുതി നിരക്കുകളില്‍ മാറ്റമില്ല. സിഗരറ്റിന് വില കൂടും. സിഗരറ്റ് ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ 18 ശതമാനമാക്കി. ആഡംബര കാറുകളുടെ വില കൂടും. മാര്‍ബിളിന്റെ വിലയും വര്‍ധിക്കും. മൊബൈല്‍ ഫോണുകളുടെ വിലയില്‍ മാറ്റമുണ്ടാകും.

12.24: ആദായനികുതി പരിധിയിലും സ്ലാബിലും മാറ്റം വരുത്തേണ്ടെന്ന് ബജറ്റ് നിര്‍ദ്ദേശം. പക്ഷേ, അഞ്ചു ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 2000 രൂപയുടെ നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ്

12.11:കൈത്തറി മേഖലയുടെ ഉന്നമനത്തിനായി 6 ശതമാനം പലിശനിരക്കില്‍ പണം. പശ്ചിമബംഗാളിലും ആന്ധ്രയിലുമായി രണ്ട് വന്‍കിട തുറമുഖ പദ്ധതികള്‍.

12.00: ആയിരം കോടി നിക്ഷേപത്തോടെ വനിതകള്‍ക്കു മാത്രമായി പൊതുമേഖലയില്‍ ബാങ്ക് വരുന്നു. ബിസിനസ് മേഖലയില്‍ വനിതകളെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാനും സാമ്പത്തിക സഹായം നല്‍കാനും ലക്ഷ്യം.

11.55: 25 ലക്ഷം രൂപയുടെ ഭവനവായ്പയെടുത്തവര്‍ക്ക് ഒരു ലക്ഷം രൂപയുടെ നികുതിളവ്. ആദ്യമെടുക്കുന്ന വീടിനു മാത്രമാണ് ഈ ആനുകൂല്യം. ഉച്ചഭക്ഷണ പദ്ധതിക്ക് 13215 കോടി, ഭക്ഷ്യ സുരക്ഷയ്ക്ക് 13000 കോടി.

11.50: ഭവനവായ്പയ്ക്ക് നികുതിയിളവ്, നികുതിളവിനുള്ള പരിധി 1.5 ലക്ഷത്തില്‍ നിന്നും 2.5 ലക്ഷമാക്കി. ന്യൂനപക്ഷക്ഷേമത്തിന് 3000കോടി, 14000 പുതിയ ജന്റം ബസ്സുകള്‍, കാര്‍ഷിക വായ്പകള്‍ക്കായി 7 ലക്ഷം കോടി.

11.35:കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ബജറ്റ് നിര്‍ദ്ദേശം. കാര്‍ഷികമേഖലയുടെ വികസനത്തിന് 27409 കോടി രൂപ നീക്കിവെച്ചു. കേര കര്‍ഷകര്‍ക്കുള്ള പ്രത്യേക പദ്ധതി കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കേര കര്‍ഷകര്‍ക്ക് 75 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 1000 കോടി രൂപ.

11.22: സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന

പട്ടകിജാതി-പട്ടികവര്‍ഗ്ഗവികസനത്തിന് 41564 കോടി
ആദിവാസി ക്ഷേമത്തിന് 25498 കോടി
വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് 200 കോടി

11.15: സാമ്പത്തിക വളര്‍ച്ചാനിരക്ക് എട്ടുശതമാനത്തിലെത്തിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആഗോളപ്രതിസന്ധി ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. എല്ലാവരിലും വികസനം എത്തിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ കഴിയും. ഇന്ത്യയേക്കാള്‍ വളര്‍ച്ചാനിരക്കുള്ളത് ചൈനയ്ക്കും ഇന്തോനേഷ്യയ്ക്കും മാത്രമാണ്.

11.05: രണ്ടാം യുപിഎ സര്‍ക്കാറിന്റെ അവസാനത്തെ പൊതുബജറ്റ് ധനമന്ത്രി പി ചിദംബരം അവതരിപ്പിക്കാന്‍ തുടങ്ങി. ചിദംബരത്തിന്റെ എട്ടാമത്തെ ബജറ്റാണിത്.

പൊതുബജറ്റ് അല്‍പ്പ സമയത്തിനകം ധനമന്ത്രി പി ചിദംബരം അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ജനപ്രിയമായ കാര്യങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി മേഖലയിലും സമൂലമായ മാറ്റത്തിനുള്ള നിര്‍ദ്ദേശങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. ആദായനികുതി പരിധിയില്‍ മാറ്റം വരുത്താനുള്ള സാധ്യത കൂടുതലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+