നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി?

ദില്ലി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയായിരിക്കുമെന്ന് അരുണ്‍ ജെയ്റ്റലി. മൂന്ന് വട്ടം അധികാരത്തിലേറിയ പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയെന്ന നിലയിലും ജനങ്ങളുടെ പിന്തുണ ഏറ്റവും അധികമുള്ള നേതാവെന്ന നിലയിലും മോഡിയെയായിരിക്കും പ്രധാനമന്ത്രി പദവിയിലേക്ക് ബിജെപി തിരഞ്ഞെടുക്കുക എന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും ബിജെ പി മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റലി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം ഉരുത്തിരിഞ്ഞു വന്നത്. ബിജെപിയിലെ ഒട്ടു മിക്ക നേതാക്കളും നരേന്ദ്ര മോഡിയെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. രാജ്യത്തെ മോശം സാമ്പത്തിക സ്ഥിതിക്ക് കാരണം അഴിമതിയില്‍ മുങ്ങിയ യു.പി.എ. ഭരണമാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷന്‍ രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തിയിരുന്നു.

Modi

ബിജെപി ഭരണത്തിലുള്ള ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ മികച്ച പ്രകടനമാണ് മൊത്ത ആഭ്യന്തര ഉത്പാദനം 5.6 ശതമാനത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മോഡിയെ പ്രധാനമന്ത്രിയാക്കുന്നതിനെ പിന്തുണച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബീഹാര്‍ സംസ്ഥാന ഘടകം സിപി ഠാക്കൂര്‍ മോഡിയെ തന്നെ ഉയര്‍ത്തി കാട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മോഡിയെ പ്രധാനമന്ത്രിയാക്കുന്നതു കൊണ്ട് പാര്‍ട്ടിക്കും ഗുണം മാത്രമെ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ജനതാദളും മോഡിക്കെതിരേ നേരത്തെ രംഗത്തുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ അഭിപ്രായത്തിന് ഏറെ പ്രാധാന്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+