ഹെല്‍ത്ത് ക്രെഡിറ്റ് ;ബാങ്കിങ് മേഖലയിലെ പുതിയ ആശയം

  • Posted By: Staff
Subscribe to Oneindia Malayalam
Mya Health Credit
മുംബൈ: ചെലവേറിയ രോഗചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും തവണകളായി പണമടയ്ക്കാന്‍ കഴിയുന്ന രീതിയിലുള്ള ധനസഹായ പദ്ധതികള്‍ വരുന്നു. സാധാരണപോലെ വലിയ സാമ്പത്തിക ഭാരമാകുന്ന വ്യക്തികഗത വായ്പകള്‍ക്കും, ക്രെഡിറ്റ് കാര്‍ഡിനും ബദലായുള്ള ഒരു സാമ്പത്തിക സഹായ പദ്ധതിയാണ് ഇതിലൂടെ നടപ്പാകാന്‍ പോകുന്നത്. മിയ ഹെല്‍ത്ത് ക്രെഡിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ രോഗികള്‍ക്ക് കയ്യില്‍പണമില്ലാതെ വരുമ്പോള്‍ അത്യാവശ്യ സമയങ്ങളില്‍ ചികിത്സ വൈകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ആഗോളതലത്തില്‍ സ്പ്രിങ്സ്റ്റണ്‍, മെഡികാര്‍ഡ് തുടങ്ങിയ കമ്പനികള്‍ ഇത്തരത്തില്‍ പേഷ്യന്റ് ഫിനാന്‍സിങ് സേവനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇവരുടെ സേവനങ്ങളില്‍ ശസ്ത്രക്രിയ, ഡോക്ടര്‍മാരുടെ കുറിപ്പ് പ്രകാരമുള്ള മരുന്നുകള്‍ എന്നിവയ്‌ക്കെല്ലാം ധനസഹായം നല്‍കിവരുന്നുണ്ട്. 2000 ഡോളര്‍ മുതല്‍ 40000 ഡോളര്‍വരെയാണ് ചികിത്സാ കാര്യങ്ങള്‍ക്കായി ഈ കമ്പനികള്‍ ധനസഹായം അനുവദിക്കുന്നത്. മാസതവണകളായിട്ടാണ് ഇവ തിരിച്ചടയ്‌ക്കേണ്ടത്.

രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി തങ്ങള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും ചികിത്സകള്‍ക്കായുള്ള വായ്പാ സംവിധാനം ഉടന്‍ നടപ്പിലാകുമെന്നും മിയ ഹെല്‍ത്ത് ക്രെഡിറ്റ് എന്ന ആശയം കൊണ്ടുവന്ന മനീഷ് മെന്ദ പറയുന്നു. 75,000രൂപയ്ക്ക് മുകളിലുള്ള ചികിത്സകള്‍ക്കാണ് ധനസഹായം നല്‍കുക. ഇത് 12, 18, 24 എന്നീ മാസകാലാവധിയ്ക്കുള്ളില്‍ അടച്ചുതീര്‍ത്താല്‍ മതിയാകും. കേള്‍വി സഹായികള്‍ പേസ്‌മേക്കള്‍ തുടങ്ങിയവ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 1ലക്ഷം വരെയും അതിന് മുകളിലുമുള്ള തുകയും തങ്ങള്‍ വായ്പയായി നല്‍കുമെന്ന് മനീഷ് പറയുന്നു.

ടാറ്റ ഫിനാന്‍സുമായി ചേര്‍ന്നാണ് മിയ ഹെല്‍ത്ത് ക്രെഡിറ്റ് ഈ ചികിത്സാ വായ്പ പദ്ധതി നടപ്പില്‍ വരുത്താന്‍ പോകുന്നത്. സമൂഹത്തില്‍ അടിത്തട്ടോളം ചെന്നെത്താന്‍ കഴിയുന്ന ഒരു പദ്ധതിയായിരിക്കുമിത്. ഇതുവരെ ഇത്തരത്തിലൊരു പദ്ധതി ഇന്ത്യയില്‍ നടപ്പിലായിട്ടില്ല കെപിഎംജി പങ്കാളിയായ ഹിതേഷ് ഗജാരിയ പറയുന്നു.

ഇന്ത്യപോലൊരു രാജ്യത്ത് ഇത്തരമൊരു പദ്ധതി വലിയ വിജയവും ഒപ്പം ആളുകള്‍ക്ക് ഏറെ സഹായകരവുമായിരിക്കുമെന്നാണ് മാര്‍ക്കറ്റിങ് വിദഗ്ധരുടെ വിലയിരുത്തല്‍. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തം പദ്ധതികള്‍ നിലവിലുണ്ട്. അമേരിക്കയില്‍ മൊത്തം ആരോഗ്യസംരക്ഷണച്ചെലവുകളുടെ 8 മുതല്‍ 15 ശതമാനം വരെയാണ് ചികിത്സകളുമായി ബന്ധപ്പെട്ട ചെലവ് വരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് ഏതാണ്ട് 60ശതമാനത്തിനടുത്താണ്

English summary
Soon you will be able to finance the purchase of prescription medication. companies are trying to reach out to patients and provide options of convenient monthly payments,
Please Wait while comments are loading...