കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനി ജാമ്യത്തിലിറങ്ങി

Google Oneindia Malayalam News

Madani
ബാംഗ്ലൂര്‍: സ്‌ഫോടനക്കേസില്‍ ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ജാമ്യത്തിലിറങ്ങി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ബാംഗ്ലൂരില്‍ നിന്നും വിമാനമാര്‍ഗ്ഗമാണ് തിരുവനന്തപുരത്തെത്തുന്നത്.

കര്‍ണാടകയില്‍ നിന്നുള്ള ആറു പോലിസുകാര്‍ മദനിയെ അനുഗമിക്കുന്നുണ്ട്. കേരളത്തില്‍ കനത്ത സുരക്ഷാസംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ദക്ഷിണമേഖലാ എഡിജിപി എ ഹേമചന്ദ്രനാണ് സുരക്ഷാ ചുമതല. സ്വന്തം ചെലവിലാണ് മദനി പരപ്പന അഗ്രഹാര ജയിലില്‍ നിന്നും പുറത്തുകടക്കുന്നത്.

അഞ്ചു ദിവസത്തേക്ക് ഏകദേശം 15 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് മാധ്യമങ്ങളെ അറിയിച്ചു. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലായിരിക്കും മദനി വിശ്രമിക്കുക.

കൊട്ടിയത്തെ സുമയ്യ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയാണ് മകള്‍ ഷമീറയുടെ വിവാഹം. തിങ്കളാഴ്ച അന്‍വാര്‍ശേരിയിലെത്തി രോഗാതുരനായ പിതാവിനെയും കാണും. ബുധനാഴ്ചയാണ് മടക്കം.

English summary
Kerala-based PDP leader and accused in the 2008 Bangalore serial blasts, Abdul Nasser Madani got bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X