ദില്ലി മാനഭംഗം: മുഖ്യപ്രതി ജയിലില്‍ തൂങ്ങിമരിച്ചു

മാര്‍ച്ച് 11 തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. സ്വന്തം വസ്ത്രമുപയോഗിച്ച് സെല്ലിലെ ഗ്രില്ലിലാണ് രാം സിങ് തൂങ്ങിമരിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച മജിസട്രേട്ട് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മൃതദേഹം സമീപത്തുള്ള ദയാല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. രാം സിങ് ഉള്‍പ്പെടെ ആറു പേരാണ് ദില്ലി കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍. ഇവരുടെ വിചാരണ നടപടികള്‍ അതിവേഗ കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് രാംസിങ്ങിന്‍രെ ആത്മഹത്യ.
തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു. ദില്ലിയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് ഓടികൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സംഭവം നടന്ന ബസിന്റെ ഡ്രൈവറായിരുന്നു രാംസിങ്. സംഭവത്തിന് പിന്നാലെ ആര്‍കെ പുരത്തുള്ള വീട്ടില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്.












Click it and Unblock the Notifications