പിസി ജോര്‍ജ്ജിനെതിരെ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം

ജോര്‍ജ് കഴിഞ്ഞകാല നേതാക്കളെ അവഹേളിക്കുന്നതായും ജോര്‍ജിനെ അനുസരിപ്പിക്കാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കഴിയുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഇതിനിടെ പി.സി.ജോര്‍ജിനെ ചേര്‍പ്പ് എംഎല്‍എ സുനില്‍ കുമാര്‍ചെരിപ്പ് കാണിച്ചു.
ജോര്‍ജിന്റെ പരാമര്‍ശങ്ങളെ അനുകൂലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതാക്കന്‍മാരെ കുറ്റം പറയുന്നതിനോടു യോജിക്കാന്‍ കഴിയുന്നില്ല. തുടര്‍ന്ന് ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ പേടിപ്പിച്ചാല്‍ പേടിക്കില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു. ബജറ്റ് അവതരണം തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപക്ഷ നടപടി അസാധാരണമായ സ്ഥിതി വിശേഷമാണെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.
നിയമസഭയ്ക്കു പുറത്തും എംഎല്‍എമാര്‍ പെരുമാറ്റച്ചട്ടം പാലിക്കണമെന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പി.സി ജോര്‍ജ് ഒരു പ്രശ്‌നത്തില്‍ നേരത്തെ മാപ്പ് പറഞ്ഞതാണ്. പിന്നെയും തെറ്റ് ആവര്‍ത്തിക്കുന്നു. വീണ്ടും വീണ്ടും മാപ്പു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്.വെറുതെ മാപ്പു പറഞ്ഞിട്ടു കാര്യമില്ല, നടപടി വേണം- കോടിയേരി ആവശ്യപ്പെട്ടു.ചട്ടം പരിശോധിച്ചു നടപടിയെടുക്കാമെന്നു സ്പീക്കര്‍ ഉറപ്പു നല്‍കി.












Click it and Unblock the Notifications