ശ്രീലങ്കന്‍ വിഷയം: കരുണാനിധി പുറത്തേക്ക്?

ഇന്നലെ കേന്ദ്രമന്ത്രിമാരായ എ. കെ ആന്റണി, പി. ചിദംബരം, ഗുലാം നബി ആസാദ് എന്നിവര്‍ ഇത് സംബന്ധിച്ച് കരുണാനിധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ലങ്കയിലെ തമിഴരുടെ താത്പര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നു മന്ത്രിമാരുടെ സംഘം കരുണാനിധിയെ അറിയിച്ചു. എന്നാല്‍ തന്റെ നിലപാട് മാറ്റാന്‍ കരുണാനിധി തയ്യാറായില്ല. ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും രണ്ട് ഭേദഗതികള്‍ വേണമെന്നാണ് ഡി. എം. കെയുടെ ആവശ്യം. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് കരുണാനിധി ആവശ്യപ്പെട്ടു.
അതേസമയം ശ്രീലങ്കയുമായി നടക്കാനിരുന്ന പ്രതിരോധ തല ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചത് കരുണാനിധിയെ തൃപ്തിപ്പെടുത്താനാണെന്നും അഭ്യൂഹങ്ങളുണ്ട്. ഈ മാസം 25 നായിരുന്നു സെക്രട്ടറി തല ചര്‍ച്ച നടക്കേണ്ടിയിരുന്നത്. ചര്‍ച്ച മാറ്റിവെച്ചെങ്കിലും ഇതിനുള്ള പുതിയ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തരയുദ്ധക്കാലത്ത്് ശ്രീലങ്കന്‍ സൈന്യം തമിഴ് വംശജര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെയാണ് അമേരിക്ക യു. എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുന്നത്. കരുണാനിധിയുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രിമാരുടെ സംഘം അറിയിച്ചു. ശ്രീലങ്കയ്‌ക്കെതിരെ നിലപാട് സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജയലളിതയും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications