ട്രാക്കില്‍ യുവതിയുടെ ജഡം, പിതാവ് അറസ്റ്റില്‍

മാര്‍ച്ച 16നാണ് പ്രിയങ്ക എന്ന യുവതിയുടെ മൃതദേഹം കൃഷ്ണപുരിക്കടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് ആദ്യം പോലിസ് കരുതിയത്. എന്നാല്‍ പോസ്റ്റുമാര്‍ട്ടത്തില്‍ ശ്വാസം മുട്ടി മരിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് യുവതിയെ കൊന്നത് എന്ന് പോലിസ് കമ്മീഷണര്‍ നിധിന്‍ താവാരി പറഞ്ഞു.
സുന്ദര്‍ എന്ന യുവാവുമായി പ്രിയങ്കയുടെ വിവാഹം രണ്ട് വര്‍ഷം മുമ്പ് കഴിഞ്ഞതാണ് എന്നാല്‍ പ്രിയങ്കയ്ക്ക് ശിവ കുമാര്‍ എന്ന ചെറുപ്പകാകാരനുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ സുന്ദര്‍ പ്രിയങ്കയെ മൂന്നു മാസം മുമ്പ് വീട്ടില്‍ കൊണ്ടുവന്നാക്കി. എന്നാല്‍ പ്രിയങ്ക ശിവകുമാറുമായുള്ള ബന്ധം തുടരുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന് വീട്ടുകാരെ നിര്‍ബന്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.
തുടര്‍ന്ന് തികച്ചും ആസൂത്രിതമായ കൊലപാതകം അരങ്ങേറുകയായിരുന്നു. പിതാവും ബന്ധുവുമായ മമ്തയും ചേര്‍ന്ന് യുവതിയെ കഴുത്തു ഞെരുക്കി കൊല്ലുകയും ആത്മഹത്യ ചെയ്തതാണെന്ന വരുത്തി തീര്‍ക്കാന്‍ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് പോലിസില്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications