ബി എസ് പി നേതാവ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

വെടിവെപ്പില്‍ മറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അജ്ഞാതരായ രണ്ടുപേര്‍ ഫാം ഹൗസില്‍ അതിക്രമിച്ചു കയറിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഫാം ഹൗസിലെത്തിയ ഇവര്‍ ദീപക് ഭരദ്വാജുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ദില്ലിയിലെ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്നു ദീപക് ഭരദ്വാജ്. പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥിയായിരുന്നു ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ഈ നേതാവ്. അക്കാലത്ത് 600 കോടിയില്‍ പരം രൂപയുടെ ആസ്തിയുള്ളതായി ഇദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് തല്‍കിയ വെളിപ്പെടുത്തലില്‍ പറഞ്ഞിരുന്നു.
വെടിവെപ്പില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഭരദ്വാജ് പിന്നീട് മരിക്കുകയായിരുന്നു. രാഷ്ട്രീയത്തിനു പുറമേ റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലും അറിയപ്പെടുന്ന വ്യക്തിയാണ് 58 കാരനായ ദീപക് ഭരദ്വാജ്.












Click it and Unblock the Notifications