കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബെ ഐഐടിയില്‍ പാമ്പുപിടുത്തക്കാരനെ വേണം

  • By Jasmin
Google Oneindia Malayalam News

Snake Catcher
മുംബൈ: പാമ്പുപിടുത്തം അറിയുമെങ്കില്‍ വെച്ചു പിടിച്ചോളൂ മുംബൈക്ക്. രാജ്യത്തെ പ്രമുഖ എന്‍ജിനിയറിങ് വിദ്യാഭ്യാസ സ്ഥാപനമായ ബോംബെ ഐഐടിയില്‍ പാമ്പുപിടിത്തക്കാര്‍ക്ക് ജോലി ഒഴിവുണ്ട്. ഐഐടി ഇന്‍ഹൗസ് പത്രമായ 'ഇന്‍സൈറ്റി'ല്‍ ആണ് തൊഴിലവസരം സംബന്ധിച്ച വാര്‍ത്ത വന്നത്.

പാമ്പുകളെ കാമ്പസിന് പുറത്താക്കിയിരുന്ന രണ്ടു പിള്ളേര്‍ പഠനംകഴിഞ്ഞിറങ്ങിയതാണ് ഇത്തരമൊരു പരസ്യം നല്‍കാന്‍ അധികൃതരെ നിര്‍ബന്ധിച്ചത്. ശേഷിക്കുന്ന ഒരാള്‍കൂടി ഇവിടംവിട്ടാല്‍ കാമ്പസ് പാമ്പുതാവളമാകുമോ എന്ന സംശയവും അധികൃതര്‍ക്കുണ്ട്. സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്കിനോടു ചേര്‍ന്നാണ് ഐഐടി. അതിനാല്‍ തന്നെ ക്യാമ്പസില്‍ പാമ്പിന്‍ ശല്യം വേണ്ടുവോളമുണ്ട്.

വഴിതെറ്റിയേതെങ്കിലും പാമ്പ് കാമ്പസിലെത്തിയാല്‍ മൂവര്‍സംഘം വഴിമുടക്കുന്നതായിരുന്നു പതിവ്. ഹോസ്റ്റലിലെ താമസക്കാരും പാമ്പ് സ്‌നേഹികളുമായ മൂന്ന് വിദ്യാര്‍ഥികളാണവര്‍. വന്ന വഴിക്ക് പാമ്പിനെ വിട്ടിട്ടേ അവര്‍ക്ക് വിശ്രമമുള്ളൂ. അതുകൊണ്ടുതന്നെ കാമ്പസില്‍ പാമ്പിനെക്കൊണ്ട് ഗുരുതരമായ പ്രശ്‌നം ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍, ഇവരില്‍ രണ്ട് പേര്‍ പഠനം പൂര്‍ത്തിയാക്കി കോളജ് വിട്ടു. ഇനി ഒരാളുടെ പഠനം അടുത്തുതന്നെ പൂര്‍ത്തിയാവുമെന്ന് ഹോസ്റ്റല്‍ ചുമതലയുളള ജനറല്‍ സെക്രട്ടറി ചന്ദ്രമൗലി ശിവ പറഞ്ഞു.

മുഴുവന്‍സമയ പാമ്പുപിടുത്തക്കാരനെയാണ് വേണ്ടത്. ജീവനക്കാര്‍ ആരെങ്കിലും ഈ ദൗത്യം ഏറ്റെടുത്താല്‍ പരിശീലനം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. പാമ്പുപിടിത്തം തൊഴിലായെടുത്തവരാണെങ്കില്‍ ആഴ്ചയില്‍ 24 മണിക്കൂറും ജോലിസന്നദ്ധനായിരിക്കണം പരസ്യത്തില്‍ പറയുന്നു.

38 കിലോഗ്രാം ഭാരമുള്ള മലമ്പാമ്പ് മുതല്‍ കുഞ്ഞന്‍ പുല്‍പാമ്പുവരെ മൂവര്‍സംഘത്തിനുമുന്നില്‍ കീഴടങ്ങിയത് പഴങ്കഥയല്ല. 500ലേറെ പാമ്പുകളെയാണവര്‍ പഠനകാലത്ത് കാമ്പസില്‍നിന്ന് നാടുകടത്തിയത്. പിടിപ്പത് പണിയെടുക്കാന്‍ താല്‍പര്യമുള്ള പാമ്പുപിടിത്തക്കാര്‍ റെഡിയായിക്കോളൂ.

English summary
IIT-Bombay is hoping to hire a trained snake catcher before all its day scholars dedicated to the task leave.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X