കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ നിരാഹാരം അവസാനിപ്പിക്കും

  • By Leena Thomas
Google Oneindia Malayalam News

ദില്ലി: വൈദ്യതി, വെള്ളം എന്നിവയുടെ നിരക്ക് അന്യായമായി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ നടത്തി വരുന്ന നിരാഹാര സമരം ശനിയാഴ്ച അവസാനിപ്പിച്ചേക്കും. പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന സമരം അണ്ണാ ഹസാരെയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അവസാനിപ്പിക്കുന്നത്.

രാജവ്യാപകമായ ജനയാത്രയ്ക്ക് അണ്ണാ ഹസാരെ നേതൃത്വം നല്‍കുന്നതിനാല്‍ നിരാഹാരം അവസാനിപ്പിക്കാന്‍ എത്താന്‍ കഴിയില്ലെന്നും കിഴക്കന്‍ ദില്ലിയിലെ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടുകൂടിയായിരിക്കും സമരം അവസാനിപ്പിക്കുക എന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് അറിയിച്ചു.

Kejriwal

ദില്ലിയിലെ സുന്ദര്‍നഗറിലുളള പ്രവര്‍ത്തകന്റെ വീട്ടിലാണ് കഴിഞ്ഞ പതിനഞ്ചു ദിവസമായി കെജ്രിവാള്‍ നിരാഹാരം കിടന്നത്. മോശമായ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് അണ്ണാ ഹസാരെ ഈ ആഭ്യര്‍ത്ഥന മുന്നോട്ടു വച്ചത്. കെജ്രിവാള്‍ അണ്ണാഹസാരെയുടെ കത്ത് പ്രവര്‍ത്തകര്‍ക്ക് വായിച്ചു കേള്‍പ്പിച്ചു.

10.5ലക്ഷം പേരുടെ വൈദ്യുതി ബില്‍ അടയ്ക്കില്ലെന്ന ഉറപ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും സമരത്തില്‍ നിന്നുള്ള പിന്മാറ്റമായി നിരാഹാരം അവസാനിപ്പിക്കുന്നത് കരുതേണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

അതേസമയം ഈ സമരത്തിന് വേണ്ടത്ര ജനപിന്തുണ ലഭിച്ചില്ലെന്ന വാദവും ഉയരുന്നുണ്ട്. അടുത്തു വരുന്ന തിരഞ്ഞെടെുപ്പിനെ മുന്നില്‍ കണ്ടു കൊണ്ടാണ് ഈ സമരം നടത്തിയതെന്ന ആക്ഷേപവും ശക്തമാണ്.

English summary
Aam Aadmi Party (AAP) leader Arvind Kejriwal will end his fast against the "inflated" power and water bills at 5pm on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X