കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖത്ത് നടപടികള്‍ മൂന്നുമാസത്തേക്കില്ല: സൗദി

Google Oneindia Malayalam News

King Abdullah
ജിദ്ദ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നിതാഖത്ത് നടപടികള്‍ മൂന്നു മാസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് തന്നെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിട്ടുള്ളത്.

ഇപ്പോള്‍ തൊഴില്‍, ആഭ്യന്തരമന്ത്രാലയങ്ങള്‍ നടത്തിവരുന്ന പരിശോധനകള്‍ നിര്‍ത്തിവെയ്ക്കാനും തൊഴിലാളികള്‍ക്ക് ബദല്‍ സംവിധാനം കണ്ടെത്താന്‍ മൂന്നു മാസസമയം കൂടി അനുവദിക്കാനുമാണ് നിര്‍ദ്ദേശം.

ഈ കാലയളവില്‍ തൊഴിലാളികള്‍ക്ക് പുതിയ സ്‌പോണ്‍സര്‍ ഷിപ്പ് നേടാനും ജോലി മാറ്റാനും കമ്പനികള്‍ക്ക് നിലമെച്ചപ്പെടുത്താനും ഉപയോഗപ്പെടുത്താവുന്നതാണ്. മൂന്നുമാസത്തിനുശേഷം കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുന്നുണ്ട്.

നേരത്തെ റിയാദില്‍ നടപടികളില്‍ രണ്ടുമാസത്തേക്ക് ഇളവ് വരുത്താന്‍ ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിതാഖത്ത് നടപടികള്‍ ശക്തമാക്കിയത് വാണിജ്യമേഖലയില്‍ തന്നെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. സ്‌കൂളുകളുടെയും നിര്‍മ്മാണക്കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു. രാജാവിന്റെ തീരുമാനം ഏറെ സന്തോഷത്തോടെയാണ് പ്രവാസ ലോകം സ്വീകരിച്ചത്.

നിയമം ശക്തമായ നടപ്പാക്കുകയാണെങ്കില്‍ ലക്ഷക്കണക്കിന് മലയാളികളുടെ തൊഴില്‍ നഷ്ടമാക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാതെ രാജ്യത്തെത്തിയവര്‍ക്കാണ് നിതാഖത്ത് എന്ന തരംതിരിയ്ക്കല്‍ കൊണ്ട് ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരിക.

English summary
Giving an interim relief to thousands of expatriates including Keralites, Saudi Arabia’s King Abdullah had given order to defers Nitaqat enforcement by three months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X