ബോസ്റ്റണ്‍ സ്‌ഫോടനം, ഏഷ്യയില്‍ അങ്കലാപ്പ്

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയും ചൈനും ജപ്പാനും തമ്മിലുളള അതിര്‍ത്തി തര്‍ക്കപ്രശ്‌നങ്ങളും ഏഷ്യയിലും അമേരിക്കയിലേതിനു തുല്ല്യമായ സാഹചര്യം ഉണ്ടാകാനുളള സാധ്യതയായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ജപ്പാനിലെ ഓഹരി സൂചിക രണ്ട് ശതമാനം ഇടിഞ്ഞു.ദക്ഷിണ കൊറിയയിലും ഓസ്‌ട്രേലിയയിലും സ്വര്‍ണത്തിന്റേയും പെട്രോളിന്റെയും വില കുറഞ്ഞു. നഷ്ടം സഹിച്ചുകൊണ്ടുളള വ്യാപാരത്തിന് നിക്ഷേപകര്‍ തയ്യാറാകുന്നില്ല.
കൊറിയയിലെ പ്രശ്‌നങ്ങള്‍ക്കുളള മുന്‍കരുതലെന്നോണമാണ് പലരും വിപണിയ്ല്‍ സജീവമാകാത്തതിന് കാരണം.ഉത്തികൊറിയ താക്കീതുകള്‍ ലംഘിച്ചുകൊണ്ട് വീണ്ടും നടത്തിയ ആണവ പരീക്ഷണത്തിന്റെ ഫലമായി ഏത് നിമിഷവും ദക്ഷിണകൊറിയയും ചൈനയും അമേരിക്കയുമൊക്കെ ആക്രമിക്കപ്പെട്ടേക്കാമെന്ന സൂചന ഉണ്ടായിരുന്നു. അമേരിക്കയിലുണ്ടായ സ്‌ഫോടനം നിക്ഷേപകരെ കൊണ്ടെത്തിയ്ക്കുന്നതും ഇത്തരം നിഗമനങ്ങളിലേക്കാണ്.












Click it and Unblock the Notifications