കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 5വയസ്സുകാരിയെ പീഡിപ്പിച്ചത് രണ്ടുപേര്‍

Google Oneindia Malayalam News

delhi rape
ദില്ലി: തലസ്ഥാനനഗരമായ ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചത് രണ്ടുപേര്‍ ചേര്‍ന്ന്. കേസില്‍ പോലീസ് പിടിയിലായ മനോജ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രദീപ് കുമാര്‍ എന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ പേര്. കേസിലെ മുഖ്യപ്രതി ബിഹാര്‍ സ്വദേശിയായ 25 കാരന്‍ മനോജ് കുമാറിനെ ശനിയാഴ്ചയാണ് പാറ്റ്‌നയ്ക്ക് സമീപത്ത് ചിക്‌നൗതയില്‍ വെച്ച് ദില്ലി പോലീസ് പിടികൂടിയത്.

ക്രൂരമായി പീഡിപ്പിച്ച ശേഷം ചോരവാര്‍ന്നൊലിക്കുന്ന പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. ഭാര്യവീട്ടിലെത്തിയ മനോജ് കുമാര്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ഇടയുണ്ട് എന്ന് പറഞ്ഞു. എന്നാല്‍ എന്താണ് തന്നെ പോലീസ് പിടിക്കാനുള്ള കാരണം എന്ന് ഇയാള്‍ ഭാര്യയോട് പറഞ്ഞില്ല. ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ലോക്കല്‍ പോലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഇരയായ കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് ഇയാള്‍ താമസം മാറിയത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ ഏപ്രില്‍ 15 ന് വൈകുന്നേരമാണ് കാണാതായത്. മൃഗീയമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കുട്ടിയെ കൊലപ്പെടുത്താനും ഇവര്‍ ശ്രമിച്ചു. പിന്നീട് നാടുവിടുകയായിരുന്നു.

പീഡനത്തെത്തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണ്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ സംഘര്‍ഷം തുടരുകയാണ്. പോലീസ് ആസ്ഥാനത്ത് നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ സംഘര്‍ഷമുണ്ടായി. പെണ്‍കുട്ടിയുടെ പിതാവിന് രണ്ടായിരം രൂപ നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചതിനെ വന്‍ ജനരോഷമാണ് ഉയരുന്നത്.

English summary
One more person was involved in Delhi minor girl rape case, accused Manoj Kumar revealed to Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X