കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലത്തിനൊത്ത് തീവ്രവാദം ചുവട് മാറ്റുന്നു

  • By Meera Balan
Google Oneindia Malayalam News

LET
ഹൈദരാബാദ്: ഭീകരാവാദ സംഘടനകള്‍ സാങ്കേതിക വിദ്യയിലേക്ക് ചുവട് മാറ്റം നടത്തുന്നു.ഇന്റര്‍നെറ്റ് ഉപോഗിച്ചുകൊണ്ടുളള യുദ്ധതന്ത്രങ്ങളും ആശയവിനിമയവുമാണ് ഇനിമുതല്‍ ലഷ്‌കര്‍- ഇ-ത്വയ്ബ ഉള്‍പ്പെടെയുളള ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നത്.

പ്രാദേശികമായ റിക്രൂട്ട്‌മെന്റുകള്‍ക്കും മറ്റുമായി ഇവര്‍ ഇപ്പോള്‍ തന്നെ വളരെ വിദഗ്ദമായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. ഭീകരവാദ സംഘടനകളില്‍ എത്തപ്പെടുന്ന യുവാക്കള്‍ക്ക് മികച്ച ഇന്റര്‍നെറ്റ് പരിജ്ഞാനവും പരിശീലനവും നല്‍കി വരുന്നു.

2011 ലെ മുംബൈ ആക്രമണത്തിലും ഇത്തരത്തില്‍ സാങ്കേതിക വിദ്യയലേക്ക് തീവ്രവാദ സംഘടനകള്‍ മാറുന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു.സൗദിയിലേയും പാക്കിസ്ഥാനിലേയും ലഷ്‌കര്‍ ഭീകരര്‍ പ്രധാനമായും ഇന്റര്‍നെറ്റിവൂടെയാണ് ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ളവ കൈമാറ്റം ചെയ്യുന്നത്.

രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ ഇവര്‍ക്ക് മാത്രം പരസ്പരം മനസിലാക്കാന്‍ പറ്റുന്ന രഹസ്യ കോഡുകളും ഐഡി കളും മാണ് ഉപയോഗിക്കുന്നത്. നിരോധിച്ച ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന് രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങളിലും വ്യക്തമായ പങ്കുണ്ട്. ഇവര്‍ക്ക് വേണ്ട പിന്തുണയും സഹായവും നല്‍കുന്നത് ലഷ്‌കര്‍ ഇ ത്വയ്ബ ആണ്.

അറസ്‌റിറിലായ പല ഭീകരരില്‍ നിന്നുമാണ് തീവ്രവാദ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നത് ഇന്റര്‍നെറ്റിലൂടെയാണ് എന്ന് അറിയാന്‍ കഴിഞ്ഞത്.അബുജുന്‍ഡാല്‍ ഫയാസ് കഗ്‌സി എന്നിവര്‍ ഇക്കാര്യം വെളിപ്പെടുത്തിക്കഴിഞ്ഞു.മാത്രമല്ല സംഘടനകളിലേക്ക് എത്തുന്ന ചെറുപ്പക്കാര്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും മികച്ച സാങ്കേതിക പരിജ്ഞാനം ഉള്ളവരുമാണ്.

ആക്രമണ തന്ത്രം തന്നെ സൈബര്‍ യുദ്ധത്തിലേക്ക് വഴിമാറി കഴിഞ്ഞു.ഇന്ത്യയുടേത് ഉള്‍പ്പടെ മിക്ക രാജ്യങ്ങളിലേയും വെബ്‌സൈറ്റുകള്‍ ഹാക്ക ചെയ്യുന്നതിന് പിന്നിലും , ഭീകര സംഘടനകള്‍ വാര്‍ത്തെടുക്കുന്ന യുവ ടെക്കുകളുടെ ബുദ്ധിയാണെന്ന് കരുതുന്നു.

English summary
Terror groups like Lashkar-e-Taiba (LeT) are increasingly turning tech-savvy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X