തിരൂപ്പൂര്‍ പീഡനം; 8വയസ്സുകാരി ഗുരുതരാവസ്ഥയില്‍

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് പരാതി നല്‍കാനായി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പോലീസ് ഇവരോട് അമാന്യമായി പെരുമാറുകയും ചെയ്തു. പിന്നീട് തമിഴ് നാട്ടിലെ വിവിധ മലയാളി സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചു. റോഡുപരോധിച്ച നാട്ടുകാരുടെ നേര്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ലാത്തിച്ചാര്‍്ജജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രകോപിതരായ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
എറണാകുളം സ്വദേശിനിയുടെ എട്ടുവയസ്സുകാരിയായ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്. വൈകുന്നേരം ജോലികഴിഞ്ഞ് അമ്മ തിരിച്ചെത്തുമ്പോള്‍ കുട്ടി പീഡനത്തിന് ഇരയായി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലസ്ഥാന നഗരമായ ദില്ലിയില്‍ സമാന സംഭവത്തില്‍ അഞ്ചുവയസ്സുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു.












Click it and Unblock the Notifications