കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ചു കുഞ്ഞിനെ ഫേസ്ബുക്കിലൂടെ 8ലക്ഷത്തിന് വിറ്റു

Google Oneindia Malayalam News

Facebook_Sale
ലുധിയാന: ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ കാലമാണ്. പക്ഷേ, ലുധിയാനയില്‍ നിന്നു പുറത്തിറങ്ങിയ 'ഫേസ്ബുക്ക് വാര്‍ത്ത' ആരെയും ഞെട്ടിയ്ക്കും. നവജാത ശിശുവിനെ ഫേസ്ബുക്കിലൂടെ എട്ടുലക്ഷം രൂപയ്ക്ക് വിറ്റതായുള്ള വാര്‍ത്തയാണ് ഓണ്‍ലൈന്‍ ലോകത്ത് വൈറലായി പരക്കുന്നത്.

ലുധിയാനയിലെ ഫിറോസ് ഖാന്‍ എന്ന മുത്തശ്ശനാണ് ഒരു നഴ്‌സിന്റെ സഹായത്തോടെ ഈ കച്ചവടം നടത്തിയത്. ദില്ലിയിലെ ഒരു പ്രമുഖ ബിസിനസ്സുകാരനാണ് കുട്ടിയെ വാങ്ങിയത്. ഏപ്രില്‍ പത്തിനാണ് വിവാദമായ ഈ കച്ചവടം നടന്നത്. മറ്റൊരു ആശുപത്രിയിലെ ജീവനക്കാരനും ഈ ഇടപാടില്‍ പങ്കാളിയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് നൂറി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിഷയം പുറംലോകമറിയുന്നത്.

കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമിത് കുമാര്‍ എന്ന ദില്ലി വ്യാപാരിയും കേസില്‍ പ്രതിയാണ്. ദില്ലിയിലെത്തിയ പോലിസ് സംഘം അമിത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ അന്വേഷണസംഘം കുട്ടിയെ മാതാവിന്റെ സമീപമെത്തിച്ചു.

ആശുപത്രി ജീവനക്കാരനായ ഗുര്‍പ്രീത് സിങാണ് ഫോട്ടോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത് ഡീല്‍ ഉറപ്പിച്ചത്. നൂറിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. കുട്ടിയെ കൊടുത്താല്‍ മകള്‍ക്ക് രണ്ടാമതും വിവാഹം കഴിച്ചുകൊടുക്കാമെന്ന ചിന്തയാണ് ഫിറോസ് ഖാനെ ഈ കച്ചവടത്തിനു പ്രേരിപ്പിച്ചത്.

English summary
In a shocking incident, a newborn baby boy was sold to a Delhi businessman through Facebook in Ludhiana. The Delhi businessman bought the newborn boy for Rs 8 lakh in Ludhiana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X