മന്ത്രി അസം ഖാനെ യുഎസ് വിമാനത്താവളത്തില്‍ തടഞ്ഞു

യു.പിയില്‍ നിന്നുള്ള മന്ത്രിതല സംഘം വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സ്വീകരിക്കാനെത്തി. തുടര്‍ന്ന് യു.എസ് എമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ സംഘത്തെ സ്വാഗതം ചെയ്തു. ഇവരുടെ സഹായത്തോടെ സംഘം അറൈവല്‍ ഫോമുകള്‍ പൂരിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും ഒരു വനിതാ എത്തി ഓഫീസര്‍ 'കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാ'യി അസം ഖാനെ അടുത്ത മുറിയിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. പത്ത് മിനിറ്റിനു ശേഷമാണ് മന്ത്രിയെ സ്വതന്ത്രനാക്കിയത്.
സംഭവത്തില്‍ അസം ഖാന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. താന്‍ ഒരു മുസ്ലീമായതുകൊണ്ടു മാത്രമാണ് തന്നെ തടഞ്ഞുവച്ചതെന്ന് മന്ത്രി തുറന്നടിച്ചു. ഓഫീസര്‍ മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ ജോലിയാണ് താന്‍ ചെയ്തതെന്നായിരുന്നു ഓഫീസറുടെ പ്രതികരണം. തുടര്‍ന്ന് ഇരുവരും തമ്മില്‍ ചൂടേറിയ വാഗ്വാദമാണത്രേ നടന്നത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാറും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
തന്റെ ജോലി തടസ്സപ്പെടുത്തിയാല്‍ അസം ഖാനെതിരെ കേസെടുക്കുമെന്നുവരെ വാഗ്വാദത്തിനിടെ ഓഫീസര്‍ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഒടുവില്‍ മുതിര്‍ന്ന ഓഫീസര്‍മാരെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവം യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി വക്താവ് എം ശ്രീധരന്‍ പറഞ്ഞു.












Click it and Unblock the Notifications