കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് അംബാനിയുടെ സുരക്ഷ; കോടതിയ്ക്ക് അതൃപ്തി

  • By Lakshmi
Google Oneindia Malayalam News

Mukesh Ambani
ദില്ലി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് സെഡ് കാറ്റഗറി സുരക്ഷാ സംവിധാനങ്ങള്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്തു. സമ്പന്നരായ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഇത്തരത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ആര് സംരക്ഷണം നല്‍കുമെന്നായിരുന്നു കോടതിയുടെ ചോദ്യം.

മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ദില്ലിയില്‍ അഞ്ചുവയസ്സുകാരി ലൈംഗികപീഡനത്തിന് ഇരയാവുകയില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. മുകേഷിനെപ്പോലെ സമ്പന്നരായവര്‍ക്ക് സ്വന്തം നിലയ്ക്ക് ഇത്തരം സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ജിഎസ് സിങ് വിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് മുകേഷിന് സുരക്ഷാസജ്ജീകരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തത്. ആഭ്യന്തരമന്ത്രാലയം സമ്പന്നരായ വ്യക്തികള്‍ക്ക് സെഡ് കാറ്റഗറി സുരക്ഷാ സംവിധാനം സജ്ജീകരിച്ചുവെന്ന വാര്‍ത്ത പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും ജസ്റ്റിസുമാര്‍ ചോദിച്ചു. സമ്പന്നരായ ബിസിനസുകാരുടെ സുരക്ഷയില്‍ ആശങ്കയില്ലെന്നും പക്ഷേ സാധാരണക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. മുകേഷ് അംബാനിയുടെ പേരെടുത്തുപറയാതെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ വ്യക്തിയാണ് അംബാനി. ഇന്ത്യന്‍ മുജാഹിദീന്റെ ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ മുകേഷ് രാജ്യത്തിന്റെ സ്വത്താണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചത്. സുരക്ഷ ഏര്‍പ്പെടുത്തിയത് വിവാദമായപ്പോള്‍ അതിനുള്ള പണച്ചെലവ് മുകേഷ് അംബാനി തന്നെ വഹിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

English summary
Centre's decision to provide 'Z' category security to the richest Indian Mukesh Ambani today drew flak from the Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X