സരബിന്റെ ശരീരത്തില്‍ ഹൃദയവും കിഡ്‌നിയുമില്ല
അമൃത്സര്‍: പാകിസ്താനിലെ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മരണമടഞ്ഞ സരബ്ജിത് സിങിന്റെ ദേഹത്തില്‍ ഹൃദയവും കിഡ്‌നിയും വയറും കാണാനില്ല. പ്രധാനപ്പെട്ട ഈ മൂന്ന് അവയവങ്ങളും എടുത്തുമാറ്റിയതിനുശേഷമാണ് പാകിസ്താന്‍ ശവശരീരം ഇന്ത്യയിലേക്കയച്ചത്.
അമൃത്സര്‍ മെഡിക്കല്‍ കോളജിലെ അഞ്ചംഗ വിദഗ്ധ സംഘമാണ് സരബ്ജിത്തിന്റെ ശരീരം പരിശോധിച്ചത്. പാകിസ്താനില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നിട്ടുണ്ടെങ്കിലും ഇന്ത്യയിലെത്തിയാല്‍ വീണ്ടും ചെയ്യുമെന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് പ്രധാനപ്പെട്ട ഈ അവയവങ്ങള്‍ എടുത്തുമാറ്റിയതെന്ന് വ്യക്തമാണ്.

മര്‍ദ്ദനമേറ്റാണ് സരബ്ജിത് സിങ് മരിച്ചതെങ്കില്‍ ഈ അവയവങ്ങള്‍ എടുത്തുമാറ്റേണ്ട കാര്യമില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. വിഷം കൊടുത്തു കൊന്നതാണോ എന്ന് സംശയിക്കുന്ന നടപടിയാണ് പാകിസ്താന്‍ മെഡിക്കല്‍ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
പക്ഷേ, ചില പാകിസ്താനില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇത് സാധാരണ സംഭവമാണെന്നാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി ഈ അവയവങ്ങള്‍ എടുത്തുവെയ്ക്കുന്നത് പാകിസ്താനില്‍ പതിവാണത്രെ. അവിടത്തെ വിദഗ്ധ പരിശോധനകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ അവയവങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ മടിയില്ലെന്നാണ് പാകിസ്താന്‍ മെഡിക്കല്‍ സംഘത്തിന്റെ നിലപാട്.












Click it and Unblock the Notifications