കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക: ഏറ്റവും കുറവ് പോളിങ് ബാംഗ്ലൂരില്‍

  • By Lakshmi
Google Oneindia Malayalam News

Voting Machine
ബാംഗ്ലൂര്‍ ഇത്തവണത്തെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂരിലെ പോളിങ് ശതമാനം ഉയര്‍ന്നു. പതിവില്‍ നിന്നും വിപരീതമായി കാലത്ത് മുതല്‍ തന്നെ പോളിങ് ബൂത്തുകളില്‍ തിരക്കനുഭവപ്പെടുന്നുണ്ടായിരുന്നു. 52.83 ശതമാനം പോളിങ്ങാണ് ബാംഗ്ലൂര്‍ അര്‍ബന്‍ ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

എങ്കിലും സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പോളിങ് ശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് ഏറ്റവും കുറഞ്ഞ നിരക്കാണ്. സംസ്ഥാനത്ത് ഏതാണ്ട് 70ശമതാനത്തോളം പോളിങ്ങാണ് നടന്നിരിക്കുന്നത്. അതേസമയം ബാംഗ്ലൂര്‍ റൂറലില്‍ 77.95 ശമാതനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2008ലെ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ അര്‍ബനിലെ പോളിങ് ശതമാനം 45ആയിരുന്നു. ബാംഗ്ലൂര്‍ അര്‍ബന് സമാനമായി കുറഞ്ഞ പോളിങ് നടന്ന സ്ഥലങ്ങള്‍ ഗുല്‍ബര്‍ഗ(59.83), ബിദര്‍(54.98) എന്നിവയാണ്. പോളിങ് ശതമാനം ഏറ്റവും കുറവുണ്ടായിരിക്കുന്ന ജില്ലകളെല്ലാം വടക്കന്‍ കര്‍ണാകടയില്‍ ഉള്‍പ്പെടുന്നവയാണ്. ചിക്കബല്ലാപൂര്‍, ഹാസന്‍, റെയ്ച്ചൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിയ പോളിങ് ശതമാനം. മറ്റ് 30 ജില്ലകളില്‍ 60ശതമാനത്തിനും 77ശതമാനത്തിനുമിടയിലാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. 223 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ നടന്നത്. മെയ് എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. ഇതിനായി സംസ്ഥാനത്ത് 34 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ നാലെണ്ണം ബാംഗ്ലൂരിലാണ്.

English summary
Voters in Bangalore slightly improved their record on Sunday with a higher turnout at the booths to cast their ballots,.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X