ബന്‍സലിന്‍റെ മക്കളുടെ കന്പനിയില്‍ അഴിമതി?
ഛത്തീസ്ഗഡ്: ഹിമാചല്‍ പ്രദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതും കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ ഭാര്യയുടേയും മക്കളുടേയും ഉടമസ്ഥതയിലുളള തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്‌റെ വരുമാനം 152 കോടി രൂപ.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയയാണ് കന്പനിയുടെ ലാഭം ഇത്രയുമധികം വര്‍ദ്ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
2007ല്‍ കന്പനി തങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ ലാഭം പൂജ്യമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 2012 എത്തുമ്പോഴേക്കും കമ്പനിയുടെ ലാഭം 152 കോടി രൂപയിലെത്തിയിരുന്നു. 2005 ലാണ് കന്പനി ആരംഭിയ്ക്കുന്നത്. 2012 ലാണ് പവന്‍കമാര്‍ ബന്‍സല്‍ വകുപ്പ് മാറ്റത്തെത്തുടര്‍ന്ന് റെയില്‍വേ മന്ത്രി ആകുന്നത്.
പവന്‍കുമാര്‍ ബന്‍സല്‍ കേന്ദ്രമന്ത്രി സഭയില്‍ അധികാരത്തില്‍ എത്തുന്ന കാലഘട്ടത്തിലാണ് തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വരുമാനം കുത്തനെ ഉയരാന്‍ തുടങ്ങുന്നതും. 2008 ല്‍ കന്പനിയുട ലാഭവരുമാനം 15.35 കോടി രൂപയായിരുന്നു . 2009 ല്‍ 49 കോടി രൂപ. 2010 ല്‍ 62 കോടി രൂപയും 2011 ല്‍ 105 കോടി രൂപയും. 2012 സാമ്പത്തിക വര്‍ഷത്തില്‍ കന്പനിയുടെ വരുമാനം 152 കോടി രൂപ.ബന്‍സലിന്റെ മക്കളായ അമിതും മനീഷും ആണ് കന്പനിയുടെ ഡയറക്ടര്‍മാര്‍.
തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഹിമാചല്‍പ്രദേശിലെ ബദിത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തില്‍ അന്റസിഡ്‌സ്, ആന്റിസിപ്രസന്റ്‌സ്, ഡയബറ്റിക്ക് മരുന്നുകള്‍ എന്നിവയാണ് ഉദ്പ്പാദിപ്പിക്കുന്നത്.2008 മൂതല്‍ 2012 വരെ കന്ബനിയുടെ ലാഭം വര്‍ദ്ധിച്ചു.
മറ്റ് പലമരുന്ന് കമ്പനികളുമായി നടത്തിയ പണമിടപാടുകളുടെ മതിയായ രേഖകള്‍ കമ്പനി ഉടമകളുടെ കൈവശം ഇല്ല. എന്നാല്‍ 2012-13 ല്‍ കന്പനിയുടെ ലാഭവിഹിതം 37 കോടി രൂപയാണ്.
അമിതും മനിഷുമാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. പവന്‍കുമാര്‍ ബന്‍സലിന്റെ ഭാര്യ മധുബന്‍സലിന് 4,06,500 ഷെയര്‍ കന്പനിയില്‍ ഉണ്ട്












Click it and Unblock the Notifications