Get Updates
Get notified of breaking news, exclusive insights, and must-see stories!

'9 കൊല്ലമായുള്ള എൻ്റെ ബോയ് ഫ്രണ്ടിൻ്റെ കൂടെ കന്യാകുമാരിയിൽ പോയെന്ന് അൻസിബ പറഞ്ഞു';ലക്ഷ്മിപ്രിയ

അൻസിബയ്ക്കെതിരെ വ്യക്തിയധിക്ഷേപവുമായി നടി ലക്ഷ്മിപ്രിയ. കിടുക്കാച്ചി അളിയൻ എന്ന സിനിമയുടെ ഷൂട്ടിനിടെ അൻസിബയെ കാണാൻ ഹോട്ടൽ മുറിയിൽ ആണ്‍ സുഹൃത്ത് വന്നെന്നും അത് പിന്നീട് ഹോട്ടലിൽ വലിയ ബഹളത്തിന് കാരണമായെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. കാൻ മീഡിയ ചാനലിനോടാണ് പ്രതികരണം. വായിക്കാം

'കിടുക്കാച്ചി അളിയന്റെ' ഷൂട്ട് ഒരു 10 ദിവസത്തോളം പോയി. ഓണം ഒക്കെ കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് അവിടുന്ന് വന്നത്. ഞങ്ങൾക്ക് സെപ്റ്റംബർ 12ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടായിരുന്നു. അത് മാത്രമല്ല ഫിലിം ചേമ്പറിന്റെ ഒരു ലഞ്ച് ഉണ്ടായിരുന്നു, ഓണം ഫീസ്റ്റ് ഉണ്ടായിരുന്നു. അതിൽ ഞങ്ങൾ പങ്കെടുത്തു. അന്ന് തിരിച്ച് ഞങ്ങൾ പോയി. അന്ന് രാത്രി ഞങ്ങൾക്ക് ഷൂട്ട് ഉണ്ട്. നൈറ്റ് ഷൂട്ട്സ് ആണ് കൂടുതലും. അതുകഴിഞ്ഞ് ഷൂട്ട് ഇല്ലാത്ത ദിവസം ഞങ്ങൾ പുറത്ത് കറങ്ങാൻ ഒക്കെ പോയി. എനിക്ക് നല്ല പനിയുള്ള ദിവസമായിരുന്നു.

ansi-17

അന്ന് പ്രൊഡക്ഷൻ സൈഡിൽ നിന്ന് വിളിച്ചിട്ട് പറഞ്ഞു പടം ഒന്ന് റീ സ്കെഡ്യൂൾ ചെയ്യുകയാണ്, അവർക്ക് എന്തോ ഫിനാൻഷ്യൽ പ്രശ്നങ്ങൾ ഒക്കെ ഉണ്ടെന്ന്. കുറച്ചു ദിവസം കഴിഞ്ഞിട്ടേ ഇനി ഷൂട്ട് തുടങ്ങുന്നുള്ളൂ, മാഡം ഒക്കെ പോകുന്നെങ്കിൽ പൊയ്ക്കോളൂ എന്ന്. ഒരു ദിവസത്തെ നൈറ്റ് ഷൂട്ടിന് വേണ്ടിയാണ് ഞങ്ങൾ ഇവിടുന്ന് റിസ്ക് എടുത്ത് വീണ്ടും തിരിച്ച് ചിറയൻകീഴ് വരെ പോയിരുന്നത്. എന്തായാലും വീട്ടിൽ പോകാം എന്ന് ഞാൻ ഈ മോളെ നിർബന്ധിച്ചു. എന്നാൽ ഈ കുട്ടി വരാൻ തയ്യാറാകുന്നില്ല. ഈ കുട്ടി പറഞ്ഞു മൂന്നു ദിവസം കൂടി ഈ കുട്ടിക്ക് അവിടെ നിന്നേ പറ്റുകയുള്ളൂവെന്ന്.

എങ്ങനെയെങ്കിലും പേയ്മെന്റ് വാങ്ങിച്ചിട്ട് പോകണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു "മോളെ, കാശിന് അത്യാവശ്യം വല്ലതും ആണെങ്കിൽ വീട്ടിൽ നിന്ന് ഞാൻ കാശ് തരാം" എന്ന്. "ഇല്ല ചേച്ചി, എനിക്ക് മൂന്നു ദിവസം നിന്നേ പറ്റൂ" എന്ന് പറഞ്ഞു. അങ്ങനെ പിറ്റേദിവസം വെളുപ്പിനുള്ള വന്ദേഭാരതത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്തു ഞാൻ. അന്ന് രാത്രി രണ്ടു മണി വരെ ഞങ്ങൾ വർത്താനം പറഞ്ഞ് അവിടെ ഇരിക്കുകയും ചെയ്തു. അത് കഴിഞ്ഞ് മൂന്നു മണി ആയപ്പോൾ ഞാൻ എന്റെ റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി. എന്റെ പെട്ടിയൊക്കെ എടുത്തു പോകുമ്പോൾ താഴെ ഞാൻ വണ്ടിയിൽ കയറാൻ നേരത്ത് ഒരാളെ ഞാൻ കണ്ടു. ആൾ മാസ്ക് ഇട്ടിട്ടുണ്ടായിരുന്നു. ആളുടെ കണ്ണിന്റെ ഒക്കെ ഭാഗം പരിചയമുള്ള ഒരാളായിട്ട് നമുക്ക് തോന്നി. പക്ഷേ ആളെ ഞാൻ ഐഡന്റിഫൈ ചെയ്തൊന്നുമില്ല.

അങ്ങനെ തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ ഞാൻ പോകുന്നു, വന്ദേഭാരത് ട്രെയിനിൽ കയറി ഞാൻ ഇവിടെ എത്തുന്നു. വീട്ടിലെത്തിയിട്ട് നോക്കുമ്പോൾ നൂറുകണക്കിന് മിസ്ഡ് കോൾസ്. ഹോട്ടൽ ജീവനക്കാരും പ്രൊഡക്ഷനിൽ ഉള്ളവരുമൊക്കെ വിളിച്ചിട്ടുണ്ട്. അങ്ങനെ കെയർടേക്കർ ഷീബ എന്ന് പറഞ്ഞ ചേച്ചിയെ ഞാൻ തിരിച്ചുവിളിച്ചു. വിളിച്ചപ്പോൾ എന്റെ അടുത്ത് പറയുന്നത് ലക്ഷ്മി മാഡം ഇറങ്ങിയ ഉടനെ മാസ്ക് ഇട്ട ഒരാൾ റൂമിലേക്ക് കയറി, അൻസിബ മാഡം വന്ന് ഡോർ തുറന്നു കൊടുത്തു അകത്തേക്ക് കയറിയെന്ന്. ഇത് സിസിടിവിയിൽ കണ്ടു എന്ന്. ഇവർ അൻസിബയെ വിളിച്ചെങ്കിലും അവർ ഫോണെടുത്തില്ല. അങ്ങനെ റൂമിൽ പോയി വിളിച്ചപ്പോഴേക്കും അവർ പറഞ്ഞ വാക്കാണ്, അപ്പോൾ ജനിച്ചു വന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അൻസിബ മാഡം വന്നിട്ട് വാതിൽ തുറന്നു എന്ന്. ആരെങ്കിലും അകത്തുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞുവെന്ന്. വാതിൽ അല്പം കൂടി തുറന്നു നോക്കിയപ്പോൾ മുറിയിൽ മാസ്കും വെച്ച് ഒരാൾ ഇരിക്കുന്നു. അപ്പോൾ "ഇതാരാണ്" എന്ന് ചോദിച്ചപ്പോൾ "അയ്യോ, ഇതെന്റെ ബ്രദർ ആണ്" എന്ന് പറഞ്ഞു. ബ്രദർ ഇവിടെ സ്റ്റേ ചെയ്യുന്നുണ്ടെങ്കിൽ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു. എന്നാൽ സെവൻ സ്റ്റാർ ഹോട്ടലിലൊക്കെ താമസിക്കുന്ന ആളാണ്, ഐഡി കാർഡൊന്നും തരാനാകില്ലെന്ന് പറഞ്ഞു. ഇതോടെ വഴക്കായി. പ്രൊഡക്ഷൻ സൈഡിലുള്ള ആൾക്കാരൊക്കെ വഴക്കിട്ടു.

മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണത്. കോമഡി ഉത്സവം എന്ന് പറയുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു, അതിന്റെ പ്രൊഡ്യൂസർ ആയിരുന്നു ഇദ്ദേഹം. ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ല എന്ന് അൻസിബ തെളിയിക്കണം. മിഥിലാജ് അൻസിബയുടെ റൂമിൽ വന്നിട്ടില്ല എന്ന് അൻസിബ തെളിയിക്കണം.

ബഹളം കഴിഞ്ഞതോടെ ഇവർ അവിടെ നിന്ന് പോകാൻ തയ്യാറായി. ആ കുട്ടിയുടെ ലഗേജും സാധനങ്ങളും ഒക്കെ കെയർ ടേക്കറെ ഏൽപ്പിച്ചു. അപ്പോൾ ഇവർക്ക് മനസ്സിലായി ഈ കുട്ടി വീട്ടിലേക്കല്ല പോകുന്നതെന്ന്. സ്വാഭാവികമായിട്ടും ഒരു സ്ഥലത്ത് അഭിനയിക്കാനായിട്ട് ഒരു പെൺകുട്ടി വരുമ്പോൾ അതിന്റെ ഉത്തരവാദിത്വം തീർച്ചയായിട്ടും ആ പ്രൊഡക്ഷനിൽ ഉള്ള ആൾക്കാർക്കല്ലേ. അതുകൊണ്ട് അവർ ശ്വേത ചേച്ചിയെ ഫോൺ വിളിച്ചിട്ട് പറഞ്ഞു, "നിങ്ങളുടെ ജോയിന്റ് സെക്രട്ടറി കൂടിയായ അൻസിബ ഹസൻ ആരാണെന്ന് നമുക്കറിയില്ല, ആരോ ഒരാളുടെ കൂടെ എങ്ങോട്ടോ പോയിട്ടുണ്ട്, മൂന്ന് ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന് പറഞ്ഞിട്ട് ലഗേജ് ഇവിടെ വെച്ചിട്ടുണ്ട്" എന്ന്.

ആ ചേച്ചി ഇത് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ആ കുട്ടിയുടെ സഹോദരൻ ആയിരിക്കുമെന്നാണ്. എന്നാൽ ആങ്ങള എങ്ങനെയാണ് മുഖം മറച്ച് ഒരു പെങ്ങളുടെ റൂമിൽ വരുന്നത്? മാത്രമല്ല, ഇത്രയും വലിയൊരു പെങ്ങളുടെ കൂടെ ആങ്ങള താമസിക്കില്ലല്ലോ. മാഡത്തിന്റെ റൂം അവിടെ ഒഴിഞ്ഞുകിടപ്പുണ്ടല്ലോ, എന്തുകൊണ്ട് ആ പുള്ളി അവിടെ താമസിച്ചില്ല, എന്തിന് ഈ മാഡത്തിന്റെ റൂമിൽ തന്നെ താമസിച്ചു എന്നൊക്കെയാണ് അവർ പറയുന്നത്. ഇതുകഴിഞ്ഞ് ഞാൻ അൻസിബയെ വിളിച്ചു. ആ കുട്ടി ചിരിച്ചിട്ട് പറഞ്ഞു, "ചേച്ചിക്ക് അറിയില്ലേ, ഒൻപത് വർഷമായിട്ട് എനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടെന്ന് അറിയില്ലേ, അപ്പോ അദ്ദേഹത്തിന്റെ കൂടെ ഞങ്ങൾ കന്യാകുമാരിയിൽ പോവുകയാണെന്ന് പറഞ്ഞു".

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+