ദുബായ്: : ഗള്‍ഫില്‍ രണ്ട് ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഗള്‍ഫിലെ പ്രമുഖ മണി എക്‌സേചേയ്ഞ്ച് സ്ഥാപനങ്ങളായ അല്‍ ഹിലാല്‍ എക്‌സ്‌ചേഞ്ച്, ഏഷ്യ എക്‌സ്‌ചേഞ്ച് സെന്റര്‍ എന്നിവയുടെ ലൈസന്‍സുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. നിയമലംഘനം നടത്തുകയും കള്ളപ്പണത്തെ വെളുപ്പിച്ച് നല്‍കിയതിനുമാണ് രണ്ട കന്പനികള്‍ക്കെതിരെയും നടപടി എടുത്തിരിക്കുന്നത്.
ഇനി മുതല്‍ യാതൊരു തരത്തിലുമള്ള സാന്പത്തിക ഇടപാടുകള്‍ നടത്താന്‍ കന്പനികള്‍ക്ക് അധികാരമില്ലെന്നും ഉത്തരവായി. അതിനാല്‍ തന്നെ ഈ കന്പനികളുമായി സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ സെന്‍ഡട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് പ്രധാനമായും കന്പനികള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.