മന്‍മോഹന്‍സിങ് ഒറ്റപ്പെടുന്നു

അശ്വിനി കുമാറിനെ അകമഴിഞ്ഞ് പിന്തുണച്ച പ്രധാനമന്ത്രിയുടെ നടപടിയില്‍ കോണ്‍ഗ്രസ്സ് നേതൃത്വം അതൃപ്തരായിരുന്നു. മന്ത്രിമാര്‍ രാജി വയ്ക്കണമെന്ന് സോണിയഗാന്ധി ഉറച്ച നിലപാടും എടുത്തതോടെ സംഗതി വഷളായി. എന്തായാലും മന്ത്രിമാരുടെ രാജിയോടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മന്‍മോഹന്‍സിങും തമ്മിലുള്ള അകല്‍ച്ച മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.
പൊതു തിരഞ്ഞെടുപ്പിനു മുന്നെ കോണ്‍ഗ്രസ്സിന് പാര്‍ട്ടിയുടെ മുഖം മിനുക്കാനുള്ള അവസാന അവസരമാണ് മന്ത്രിസഭ പുനസ്സംഘടന. ഇതിനെ കുറിച്ചാലോചിക്കാന്‍ ഞായറാഴ്ച കോണ്‍ഗ്രസ്സ് കോര്‍ക്കമ്മിറ്റി സോണിയഗാന്ധിയുടെ വസതിയില്‍ ചേരും.
അതേ സമയം പാര്‍ട്ടി അധ്യക്ഷയും പ്രധാനമന്ത്രിയും തമ്മില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസവും നിലവിലില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദനന്‍ ദ്വിവേദി അറിയിച്ചു. മന്ത്രിമാരെ പുറത്താക്കാനുള്ള തീരുമാനം രണ്ടു പേരും ഒന്നിച്ചെടുത്തതാണ്.












Click it and Unblock the Notifications