കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവികന്‍ ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ചവെച്ചു

Google Oneindia Malayalam News

rape
ബാംഗ്ലൂര്‍: എന്താണ് ഇന്ത്യന്‍ നാവികസേനയില്‍ ഇത്രമാത്രം ലൈംഗിക അരാജകത്വത്തിന് കാരണം. നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്വന്തം ഭാര്യമാരെ കൂട്ടിക്കൊടുക്കുന്ന കാഴ്ചയാണ് കൂടുതല്‍ പരാതികളിലും കാണുന്നത്. ബാംഗ്ലൂരില്‍നിന്നാണ് പുതിയ പരാതി ഉണ്ടായിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നു എന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതി.

പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്താനായി പ്രതിരോധ മന്ത്രി എ കെ ആന്റണി ഉത്തരവിട്ടിട്ടുണ്ട്. ഒന്നുകില്‍ കൂട്ടുകാരോടൊപ്പം ബന്ധപ്പെടാന്‍ ഭാര്യയെ നിര്‍ബന്ധിക്കുക, അല്ലെങ്കില്‍ സ്ഥാനക്കയറ്റം കിട്ടാന്‍ വേണ്ടി ഭാര്യയെ ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുക എന്നിങ്ങനെയാണ് നേവിയിലെ ലൈംഗിക അക്രമങ്ങളുടെ സ്വഭാവം. ഗാര്‍ഹിക പീഡനക്കഥകള്‍ വേറെ.

കാര്‍വാറിലെ ഷിപ്പ് റിപ്പയര്‍ യാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനാണ് പുതിയ കേസിലെ വില്ലന്‍. കൂട്ടുകാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനായിരുന്നു ഇയാളുടെ നിര്‍ദ്ദേശം. അനുസരിക്കാതെ വന്നപ്പോള്‍ ഭാര്യയെ പീഡിപ്പിച്ചു. പീഡനക്കഥ പുറത്തുപറഞ്ഞാല്‍ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി. പീഡനം സഹിക്കാനാവാതെ ഭാര്യ ഇപ്പോള്‍ അമ്മയുടെ കൂടെയുടെയാണേ്രത താമസം.

ആറോളം പീഡനക്കഥകളാണ് നാവികസേനയെ ചുറ്റിപ്പറ്റി ഉയര്‍ന്നുകേള്‍ക്കുന്നത്. കൊച്ചിയില്‍ നാവിക ആസ്ഥാനത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പത്തോളം ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു. സ്ഥാനക്കയറ്റത്തിന് വേണ്ടി ഭര്‍ത്താവായ രവികിരണാണ് യുവതിയെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കാഴ്ചവെച്ചത്.

English summary
Wife of a Navy officer charged him of forcing her to get sexually involved with his colleagues in Bangalore. Defense Minister AK Antony order a probe in this case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X