കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രപുസ്തകത്തില്‍ വീണ്ടും കാശ്മീരില്ലാത്ത ഇന്ത്യ

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യയില്‍ നിന്ന് കാശ്മീരിനെ വെട്ടിമാറ്റിക്കൊണ്ട് വീണ്ടും പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകം വിതരണത്തില്‍. 'സമാധാനവും സുരക്ഷിതത്വവും അന്തര്‍ദേശീയസംഘടനകളിലൂടെ' എന്ന പന്ത്രണ്ടാമത്തെ അദ്ധ്യായത്തിലാണ് രണ്ടിടങ്ങളിലായി ലോകഭുപടത്തില്‍ നിന്ന് കാശ്മീരിനെ മുറിച്ച് മാറ്റിയത്. കൂടാതെ പഴശ്ശിരാജയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങളും പാഠപുസ്തകത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ തെറ്റു വരുത്തി പാഠപുസ്തകം വിതരണം ചെയ്തത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കാശ്മീരിന്റ ഭാഗങ്ങള്‍ പാക്കിസ്ഥാനില്‍ ഉള്‍പ്പെടുന്ന തരത്തിലുള്ള ലോകഭൂപടങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ പാഠപുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യ യുദ്ധത്തിവൂടെ കാശ്മീരിനെ കീഴ്‌പ്പെടുത്തി കൂടെ ചേര്‍ത്തതാണെന്നുള്ള വിവാദ പരമാര്‍ശം 'ഇന്നത്തെ ഇന്ത്യ' എന്ന അദ്ധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഇന്നത്തെ കേരളം' എന്ന അദ്ധ്യായത്തിലും വ്യാപകമായ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ 61ാം ആര്‍ട്ടിക്കിള്‍ പ്രകാരം സര്‍വ്വേ ഓഫ് ഇന്ത്യ അംഗീകരിക്കാത്ത ഭൂപടം പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണ്.

India Map

അമേരിക്കന്‍ ചാര സംഘടനയായ സിഐഎ യുടെ ഫാക്ട് ബുക്കിലെ ഭൂപടമാണ് പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്. ഈ ചാര സംഘടനയെ സര്‍വ്വേ ഓഫ് ഇന്ത്യ അംഗീകരിച്ചതല്ല. നാടിന്റെ സംസ്‌കാരത്തെയും ദേശീയ പുരുഷന്മാരെയും അപമാനിക്കുന്ന തരത്തിലാണ് പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം പുസ്തകങ്ങള്‍ പഠിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിക്കേണ്ടതെന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ എ വിനോദ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം പാഠപുസ്തകത്തില്‍ ഇത്തരത്തിലുള്ള വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതി കോടതിക്ക് പരാതി നല്‍കിയിരുന്നു. തെറ്റ് തിരുത്താമെന്ന് സര്‍ക്കാര്‍ പറഞ്ഞതിന്റ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രഫ.ശോഭന്‍ കമ്മിറ്റി പരാതി അടിസ്ഥാനമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാറ്റം വരുത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങളോടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പികയും ചെയ്തിരുന്നു.

English summary
Kashmir is removed from India'n map in world map for 10th syllabus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X