കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവറസ്റ്റ് കീഴടക്കി 25കാരി ചരിത്രത്തില്‍ ഇടംനേടി

  • By Aswathi
Google Oneindia Malayalam News

Everest-Saudi Girl
കാഠ്മണ്ഡു: ഇരുപത്തിയഞ്ചുകാരിയായ രാഹാ മൊഹാരിക്കും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ആളെന്ന പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ചു. എതിര്‍പ്പുകളെ അവഗണിച്ച് തന്റെ സ്വപ്‌ന പര്‍വ്വതമായ എവറസ്റ്റ് കീഴടക്കിയ സൗദിയിലെ ആദ്യത്തെ വ്യക്തിയുമാണ് രാഹാ മൊഹാരിക്. ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന ജിദ്ദക്കാരിയായ മൊഹാരി ഗ്രാഫിക് ഡിസൈന്‍ ബിരുദധാരിയാണ്.

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന പേരോടെ മൊഹാരിക് ചരിത്രത്തിലിടം നേടുമ്പോള്‍ അവള്‍ക്കൊപ്പും എവറസ്റ്റ് കീഴടക്കിയ സംഘത്തില്‍ 35 വിദേശികളും 29 നേപ്പാളികളും ഉണ്ടായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഖത്തറില്‍ നിന്നും പാലസ്തീനില്‍ നിന്നുമുള്ള ഓരോരുത്തരും അതത് ഇടങ്ങളില്‍ നിന്ന് ആദ്യമായി എവറസ്റ്റ് കീഴടക്കിയവര്‍ എന്ന ബഹുമതിയോടെയാണ് മടങ്ങിയത്. പത്ത് ലക്ഷം ഡോര്‍ നേപ്പാളിലെ വിദ്യാഭ്യാസ പദ്ധതിക്കായി സമാഹരിക്കാനുള്ള ശ്രമത്തിലാണീ സംഘം.

ശരീരം മുഴുവന്‍ മറച്ചുകൊണ്ട് മാത്രമെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വിലക്കുകളേര്‍പ്പെടുത്തുന്ന സൗദി അറേബ്യ പോലൊരു യാഥാസ്ഥിതിക രാജ്യത്തുനിന്ന് ഒരു പെണ്‍കുട്ടി ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിയതു തന്നെ പ്രശംസനീയമാണ്. മൊഹരിക്ക് ഉദ്യമത്തിനുള്ള അനുമതി നേടുക എന്നത് എവറസ്റ്റ് കീഴടക്കുക എന്നതുപോലെ തന്നെ പ്രയാസമായിരുന്നുവെന്ന് പര്‍വതാരോഹകരുടെ വെബ് സൈറ്റുകള്‍ രേഖപ്പെടുത്തുന്നു.

English summary
Saudi Arabian woman creates history by climbing Mount Everest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X