Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവ് സഹോദരനെ കുത്തിക്കൊന്നു

മുംബൈ: ജ്യേഷ്ഠനുമായി വഴക്കിട്ട അനിയന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. 12 തവണയിലധികം അനിയന്‍ ജ്യേഷ്ഠന്റെ നെഞ്ചിലും വയറിലും കുത്തി. 2013 മെയ് 19 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 23 കാരനായ വിനയ് യാദവ് ആണ് 25 കാരനായ സഹോദരന്‍ ഉദയ് രാജ് യാദവിനെ കുത്തിക്കൊന്നത്.

കൊളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉദയ് വീട്ടില്‍ എല്ലാവരോടും വഴക്കിടുകയും പിതാവായ ഹിരലാല്‍(56) നെ വരെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. ഇയാള്‍ വളരെ വൈകിയാണ് വീട്ടില്‍ എത്തുന്നത്.

സംഭവം നടക്കുന്ന ദിവസം രാത്രിയും ഉദയ് വളരെ വൈകി വീട്ടിലെത്തുകയും ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇനി മുതല്‍ നേരത്തെ എത്തിയില്ലെങ്കില്‍ ഭക്ഷണം നല്‍കില്ലെന്ന് വിനയ് ഉദയോട് പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഉദയ് വിനയ് യെ പ്രഹരിച്ചു.

വിനയ് യെ വലിച്ചിഴക്കുകയും ചെയ്തു. ഇതിനിടയില്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് വിനയ് ജ്യേഷ്ഠനെ കുത്തി. നെഞ്ചിലും വയറിലുമായി 12 തവണയാണ് കുത്തിയത്.

ഇവരുടെ ഇളയ സഹോദരനായ അഭയ് വീട്ടില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഉദയ് രാജിനെ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാ മധ്യേ ഉദയ് മരിച്ചു.

വിനയ് യാദവിനെ മുലുന്ദ് പൊലീസ് അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+