അരുണിമ എവറസ്റ്റ് കീഴടക്കിയത് കൃത്രിമ കാലുകളുമായി

ഇരുപത്തിയാറുകാരിയായ അരുണിമ ചൊവ്വാഴ്ച്ച രാവിലെ 10.55 നാണ് എവറസ്റ്റില്‍ ത്രിവര്‍ണ പതാകയുയര്‍ത്തി അവിസ്മരണീയ നേട്ടം കൈവരിച്ചത്. 52 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കൊടുമുടി കയറ്റത്തിന്റെ ആരംഭം കാഠ്മണ്ഡുവില്‍ നിന്നായിരുന്നു. ടാറ്റ സ്റ്റീല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ബച്ചേന്ദ്രി പാല്‍ ആണ് അരുണിമയെ പര്‍വതാരോഹണം പരിശീലിപ്പിച്ചത്.
കൊടുമുടി കീഴടക്കാന്‍ അരുണിമയെ സഹായിച്ചത് അവളുടെ നിശ്ചയദാര്‍ഡ്യം ഒന്നു മാത്രമാണെന്ന് പരിശീലകന്‍ ബച്ചേന്ദ്രി പറയുന്നു. മുന്‍ ദേശീയ വോളിബോള്‍ കളിക്കാരി കൂടിയാണ് അരുണിമ.
കഴിഞ്ഞ ദിവസം ഉത്തരഖണ്ഡിലെ ഇരട്ട സഹോദരിമാരായ താഷി മാലിക്കും നുങ്ഷി മാലിക്കും എവറസ്റ്റ് കീഴടക്കി ചരിത്രം രചിച്ചിരിന്നു. ഇവര്‍ക്കൊപ്പം എവറസ്റ്റ് കീഴടക്കിയ സാമിന ബെഗ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാക് വനിതയായിരുന്നു. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന പേരോടെ മൊഹരിക് എന്ന സൗദിക്കാരിയും എവറസ്റ്റില്‍ ചരിത്രം കുറിച്ചത് കഴിഞ്ഞ ദിവസമാണ്.












Click it and Unblock the Notifications