കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന് പിള്ള

  • By Aswathi
Google Oneindia Malayalam News

R Balakrishna Pillai & KB Ganesh Kumar
കൊല്ലം: മകന്‍ കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കില്ലെങ്കില്‍ തനിക്കും മന്ത്രി സ്ഥാനം വേണ്ടെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. ഗണേഷിനെ മന്ത്രിയാക്കുന്നില്ലെങ്കില്‍ മുന്നോക്ക വികസന കോര്‍പറേഷന്‍ സ്ഥാനം തനിക്കും വേണ്ടെന്നാണ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ വാദം. ഭാര്യ യാമിനി തങ്കച്ചിയുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന ഗാര്‍ഹി പീഡന വിവാദങ്ങള്‍ക്കൊടുവിലാണ് ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്.

ഗണേഷിന്റെ ധാര്‍മ്മികതയെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഗണേഷ്-യാമിനി പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്നുമുള്ള കാരണം പറഞ്ഞു കൊണ്ടാണ് പിള്ള മകന് മന്ത്രി സ്ഥാനത്തിനുവേണ്ടി രംഗത്തിറങ്ങിയത്. മന്ത്രി സ്ഥാനം പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്നും തല്‍ക്കാലം അത് വേണ്ടെന്നാണ് താന്‍ നേരത്തെ പറഞ്ഞെതെന്നും പിള്ള വ്യക്തമാക്കി. മുന്നോക്ക വികസന കോര്‍പറേഷന്‍ സ്ഥാനം തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും യുഡിഎഫിലെ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തെതെന്നും പിള്ള പറഞ്ഞു.

ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും കൂട്ടിക്കുഴയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പിള്ള വ്യക്തമാക്കിയിട്ടുണ്ട്. ഒരു കക്ഷിയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്ന വകുപ്പ് അദ്ദേഹത്തിനു തന്നെ കൊടുക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്നും ആര്‍ ബാലകൃഷ്ണ പിള്ള കൂട്ടിച്ചേര്‍ത്തു.

English summary
Kerala Congress (B) chairman R Balakrishna Pillai said that he will not accept the post of chairman of FCDC unless his son K B Ganesh Kumar is made a minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X