കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പാക്കിസ്ഥാന് വൈദ്യുതി വില്‍ക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന പുതിയ ഭരണ കൂടം ഇന്ത്യയില്‍ നിന്ന് വൈദ്യുതി വാങ്ങുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കടുത്ത ഊര്‍ജ പ്രതി സന്ധി മറികടക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു നീക്കത്തിന് നവാസ് ഷെറീഫിന്റെ നേതൃത്ത്വത്തിലുള്ള സംഘം ഉദ്ദേശിയ്ക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തപാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് പുറത്ത് വിട്ടിരിയ്ക്കുന്നത്.

ഇന്ത്യ, ഇറാന്‍ മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് പ്രായോഗികമാണ് എന്നാണ് പാക്കിസ്ഥാന്റെ വിലയിരുത്തല്‍. നവാസ് ഷെരീഫിന്റെ നേത്യത്ത്വത്തിലുള്ള രാഷ്ട്രീയപ്പാര്‍ട്ടി അധികാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് എന്ന നിലയ്ക്കാണ് നവാസ് ഷെരീഫ് ഊര്‍ജ പ്രതിസന്ധിയെ നോക്കിക്കാണുന്നത്.

വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രായോഗിക വശങ്ങളെപ്പറ്റി പഠിച്ച ലോകബാങ്കിലെ ഉദ്യോഗസ്ഥന്‍( ഇസ്ലാമാബാദുകാരന്‍) പറഞ്ഞത് ഇന്ത്യയില്‍ നിന്നും വൈദ്യുതി വാങ്ങുന്നതായിരിക്കും ഏറ്റവും പ്രായോഗികം എന്നാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ 1000 മെഗാവാട്ട് വൈദ്യുതി ഇന്ത്യയില്‍ നിന്നും വാങ്ങാനാണ് പാക്കിസ്ഥാന്റെ നീക്കം.

പാക്കിസ്ഥാനിലെ പീപ്പിള്‍ പാര്‍ട്ടി ഭരണകൂടം ( മുന്‍ സര്‍ക്കാര്‍) ഇന്ത്യയില്‍ നിന്നും 500 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിരുന്നു.

English summary
Pakistan's new government will seriously consider importing 1,000 MW of electricity from India as part of a short to medium-term strategy to end power outages, according to a media report today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X