സ്വത്തിനു വേണ്ടി 74കാരിയായ അമ്മയെ പീഡിപ്പിച്ചു

ബലം പ്രയോഗിച്ച് വീടും പറമ്പും വിരലടയാളം പതിപ്പിച്ച് വാങ്ങിയതായും തറയിലൂടെ വലിച്ചിഴച്ചതായും പത്മാവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പുതുക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിഝയില്‍ കഴിയുന്ന പത്മാവതിയുടെ കയ്യിലും കഴുത്തിലും പുറത്തുമെല്ലാം മുറിവുകളുണ്ട്.
ഭര്‍ത്താവ് കുഞ്ഞുണ്ണി പത്തു വര്‍ഷം മുമ്പ് മരിച്ചതു മുതല്‍ മകളും മരുമകനും പത്മാവതിക്കൊപ്പമാണ് താമസം. ഇവരുടെ പേരിലുള്ള വീടിനും 50 സെന്റ് പറമ്പിനും 84 സെന്റ് നെല്‍പ്പാടത്തിനും വേണ്ടി വര്‍ഷങ്ങളായി മകളും മരുമകനും അമ്മയെ ഉപദ്രവിക്കുകയായിരുന്നു. തിങ്കളാഴ്ച്ച് രാവിലെ കുറച്ച് പേപ്പറുകളുമായി വന്ന മകളും മരുമകനും സ്വത്ത് എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതെ വന്നപ്പോഴായിരുന്നു പീഡനം.
പീഡനത്തിനൊടുവില്‍ അവശയായ പത്മാവതി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലേക്കുള്ള വഴിമദ്ധ്യേ തളര്‍ന്നു വീണ ഇവരെ സഹോദരന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ ഡിസിസി ഓഫീസ് ജീവനക്കാരിയാണ് മകള്‍. പുതുക്കാട് സിഐക്കും പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications