കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ പൊട്ടിത്തെറിച്ചു, യുവാവ് മരണക്കിടക്കയില്‍

Google Oneindia Malayalam News

ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ വായ്ക്കുള്ളില്‍ വെച്ച് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 22കാരന് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ ഗുര്‍വാഡ ഗ്രാമത്തിലാണ് സംഭവം. മൊബൈലിലെ ടോര്‍ച്ച് കത്തിച്ച് വായയില്‍ കടിച്ചുപിടിച്ചുകൊണ്ട് സാധനം തിരയുകയായിരുന്നു യുവാവ്.

പൊട്ടിത്തെറിയെല്ലിനെ തുടര്‍ന്ന് താടിയെല്ലിനും മൂക്കിനുമാണ് കാര്യമായ പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ നാഗ്പൂരിലേക്ക് കൊണ്ടു പോയിട്ടുണ്ട്. മിത്‌ലേഷാണ് അപകടത്തില്‍ പെട്ടതെന്ന് ഗ്രാമത്തിലെ നരേന്ദ്ര താക്കൂര്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെ കുടില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

Mobile Explosion

യുവാവ് താമസിക്കുന്ന കുടിലിനുള്ളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല. പഞ്ചസാര കവര്‍ തിരയുന്നതിനിടെയാണ് മൊബൈല്‍ പൊട്ടിത്തെറിച്ചത്. ഏതോ ചൈനീസ് മൊബൈലാണ് ഉപയോഗിച്ചിരുന്നത്.

രാത്രി ഒമ്പതിനും പത്തിനുമിടയിലാണ് അപകടമുണ്ടായത്. സിയോണിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നാഗ്പൂരിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. യുവാവിന്റെ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

English summary
A 22-year-old man was injured critically after a mobile phone he was holding in his mouth burst
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X