കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ്യപ്പനെ 5ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

  • By Aswathi
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംങ്‌സ് ടിം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മെയ് 29 വരെയാണ് മുംബൈ മെട്രൊപൊളീറ്റിയല്‍ കോടതി കസ്റ്റഡി അനുവദിച്ചത്. പോലീസ് ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. മെയ്യപ്പനെതിരെ ശക്തമായ തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടത്.

വെള്ളിയാഴ്ച്ച മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മെയ്യപ്പനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. രാത്രി ഏറെ വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനോട് മെയ്യപ്പന്‍ സഹകരിക്കുന്നില്ലെന്ന് മുംബൈ പൊലീസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം വിന്ധു ധാരസിങ്ങിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മെയ്യപ്പനെ അറസ്റ്റ് ചെയ്തത്.

ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ക്രൈംബ്രാഞ്ചുമായി സഹകരിക്കാത്ത മെയ്യപ്പ മുന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. 2011 മുതല്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടുവെന്നും വിന്ധു ധാരസിങ്ങു വഴി ചെന്നൈ സൂപ്പര്‍ കിംങ്‌സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മെയ്യപ്പ സമ്മതിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ വിന്ധു ധാരസിംങ്ങും മെയ്യപ്പയും നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. വിന്ധുവിനൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് മെയ്യപ്പല്‍ ക്രൈംബ്രൈഞ്ചുമായി സഹകരിച്ചത്.

അതേ സമയം അഹമ്മദാബാദില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് വിനോദ് മുള്‍ചന്ദാനി പിടിക്കപ്പെട്ടും. ഇയാളില്‍ നിന്നും ഒരു കോടി രൂപയും 12 ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തു. ബിസിസിഐ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ മെയ്യപ്പനെ കാണാന്‍ മുംബൈക്ക് പുറപ്പെട്ടതായും വാര്‍ത്തകളുണ്ട്.

English summary
Five days police custody for CSK boss Gurunath Meiyappan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X