ശശി തരൂര്‍ കോണ്‍ഗ്രസ് ദേശീയ വക്താവ്

ശശി തരൂരിനെ കൂടാതെ പിസി ചാക്കോയാണ് 36 അംഗ സംഘത്തിലെ മറ്റോരു മലയാളി സാന്നിധ്യം. ഇവരെ കൂടാതെ ജ്യോതിരാദിത്യ സിന്ധ്യ, മനീഷ് തിവാരി, സച്ചിന്‍ പൈലറ്റ്, ജയന്തി നടരാജന്‍, ആര്‍ പിഎന്‍ സിംഗ്, മീനാക്ഷി നടരാജന്‍ തുടങ്ങിയവരെയും ദേശീയ വക്താക്കളായി നിയമിച്ചിട്ടുണ്ട്. ഗുലാം നബി ആസാദ്, ജയറാം രമേശ്, അംബിക സോണി, സിപി ജോഷി തുടങ്ങിയ പ്രമുഖരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നിലവിലുള്ള വക്താക്കള്‍ക്ക് പുറമെ നിയമിച്ച പുതിയ സംഘത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് യുപിഎ സര്‍ക്കാറിന്റെ ഗുണങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലൂടെ ജനങ്ങളിലെത്തിക്കുക എന്നതാണ്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായി നിയമിക്കപ്പെട്ട തരൂരാകട്ടെ ദേശീയ ഗാനം അമേരിക്കന്‍ മോഡലില്‍ നെഞ്ചില്‍ കൈവച്ച് ആലപിക്കണം എന്ന് നിര്‍ദ്ദേശിച്ചതിന് കേസുള്ള ആളും. ദേശീയ ഗാനം ആലപിക്കുന്നതിനിടെ നിര്‍ത്താന്‍ പറഞ്ഞുകൊണ്ടായിരുന്നു തരൂരിന്റ നിര്‍ദ്ദേശം.












Click it and Unblock the Notifications