കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ നിരീക്ഷണത്തില്‍?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്റര്‍നെറ്റില്‍ ഉപഭോക്താവ് ഏതെല്ലാം സൈറ്റുകളാണ് സന്ദര്‍ശിക്കുന്നത് എന്നതിന്റ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ സര്‍ക്കാര്‍ ടെലികോമിനോടും ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴസിനോടും(ISPs) ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു ബിനിനസ് മാഗസിനിലാണ് ഇത് സംബന്ധിച്ച വാര്‍ത്തയുള്ളത്.

നിലവില്‍ മൊബൈല്‍ കമ്പനികളാണ് ഫോണ്‍കോളുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇത്തരത്തില്‍ രേഖപ്പെടുത്തി സൂക്ഷിച്ച് വയ്ക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ടെലികോം ഇന്റര്‍ നെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടാല്‍ സ്വകാര്യതയെ അത് ബാധിക്കും രഹസ്യമായി ഒരാള്‍ തിരയുന്ന സൈറ്റുകള്‍, കൈമാറ്റം ചെയ്യുന്ന വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തപ്പെടും. മാത്രമല്ല അവ അനായാസം മറ്റുള്ളവരിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്.അതിനാല്‍ തന്നെ കടുത്ത നിയമ ലംഘനം കൂടിയാണ് ഇത്.മാത്രമല്ല ശേഖരിച്ച് സൂക്ഷിച്ച് വയ്ക്കുന്ന രേഖകള്‍ ഉപയോഗിച്ച് ആര്‍ക്കും ആരെയും ബ്ളാക്ക്‌മെയില്‍ ചെയ്യാനും സാധിക്കും.

നിലവില്‍ സംശയം തോന്നുന്ന വ്യകതികളെക്കുറിച്ചുള്ള വിവരങ്ങള്‍ (നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ടത്) അറിയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ISP യെ ആശ്രയിക്കാറുണ്ട്.

ഗുണത്തെക്കാളേറെ ദോഷമാണ് സര്‍ക്കാരിന്റെ തീരുമാനം വഴി ഉണ്ടാകാന്‍ പോകുന്നത് എന്നാണ് നിരീക്ഷണം.വിവരങ്ങള്‍ ചോര്‍ത്താനും മറ്റുമുള്ള മാധ്യമമായി ഈ തീരുമാനം മാറ്റപ്പെടും. മാത്രമല്ല രാഷ്ട്രീയ പകപോക്കലുകള്‍ക്കുള്ള വേദി കൂടിയായി മാറ്റപ്പെടും.

English summary
The government wants to keep track of where you go on your internet travels, and is planning to make it compulsory for telecom and internet service providers (ISPs) to maintain detailed records of your surfing habits and proclivities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X