കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദകുമാര്‍ പട്ടേലിന്റ മൃതദേഹം കണ്ടെത്തി

  • By Aswathi
Google Oneindia Malayalam News

Maoist
റായ്പൂര്‍: ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റെയും മകന്‍ ദിനേഷ് പട്ടേലിന്റെയും മൃതദേഹം കണ്ടെത്തി. ശനിയാഴ്ച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനവ്യൂഹത്തിനു നേരെ നക്‌സല്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനിടെയാണ് പട്ടേനിനെ തട്ടികൊണ്ടുപോയതും മകനെ കാണാതായതും. ഞായറാഴ്ച്ചയാണ് ആക്രമണം നടന്ന സ്ഥതത്തിനടുത്തു നിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

നൂറോളം വരുന്ന നക്‌സല്‍ തീവ്രവാദികള്‍ അഴിച്ചുവിട്ട ആക്രമണ പരമ്പരയില്‍ മുന്‍ മന്ത്രി മഹേന്ദ്രകര്‍മ ഉള്‍പ്പടെ 21 പേരാണ് മരിച്ചത്. മുന്‍ കേന്ദ്രമന്ത്രി വിസി ശുക്ലയടക്കം നിരവധിപേര്‍ക്ക് കുഴിബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും പരിക്കേറ്റിട്ടുണ്ട്. നംവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് പരിവര്‍ത്തന യാത്ര എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരയാണ് മാവോയിസ്റ്റുകാര്‍ ഒളിയാക്രമണം നടത്തിയത്. മന്‍ എംപി ഗോപാല്‍ മാധവനും മുന്‍ എംഎല്‍എ ഉദയ് മുതലിയാറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ചത്തീസ്ഗഡിലെ സ്ഥിതിഗതികള്‍ നേരിടാന്‍ പ്രധാനമന്ത്രി 660 അംഗ സായുധസേനയെ അയക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. മരച്ചവരില്‍ അധികവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് ചത്തീസ്ഗഡില്‍ 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനാധിപത്യ മൂല്യങ്ങല്‍ക്കെതിരെയുള്ള കടന്നാക്രമണമാണിതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

English summary
State congress committee president Nand Kumar Patel and his son Dinesh Patel who were abducted by the Maoists on Saturday, have been killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X